Chapter Title : നിശാഗന്ധി 6 [വേടൻ]
ഞാൻ ന്തിനാ....?? ഞാനി സ്നേഹിക്കുന്നതൊക്കെ ആരെയാപിന്നെ.... അനാഥനാണ് പോലും... ഇനിയൊരു തവണകൂടി പറ അപ്പോ കാണാം...""
വാക്കുകളുടെ മൂർച്ച പതിയെ കുറഞ്ഞു വന്നു, ഞാൻ അവളുമായി വെളിയിലേക്ക് ഇറങ്ങി,
ഇനി ന്തകിലും പറഞ്ഞാ അടികിട്ടും ന്നുള്ള ബോധമാണ് ന്നെ കൊണ്ടത് ചെയ്യിച്ചത്.
""വാവേ.... നിക്ക് നന്നായിട്ട് പേടിയാവണ്... നമ്മക് തിരിച്ച്... തിരിച്ചു പോയാലോ...??""
വഴിയിൽ നിന്നും കിട്ടിയ ഓട്ടോയും പിടിച്ചു ഞങ്ങൾ നേരെ തറവാടിന്റെ അപ്പുറമുള്ള വയൽ വക്കിലിറങ്ങി, ഇവിടുന്ന് പത്തു മിനിറ്റ് നടന്നാ തറവാടാകും, അല്ലെച്ചാ വണ്ടിയിൽ ഇനിയും ചുറ്റണ്ട വരും.
വയല് മുറിച്ചു കടക്കാൻ തുടങ്ങിയ ന്റെ കയ്യിൽ ബലമായി പിടിച്ചവൾ ചോദിച്ചതും, ഞാൻ അവളെയൊന്ന് നോക്കി.
"" ഞാനില്ലേ കൂടെ... നീ വാ.. "" ന്റെ ഉള്ളിലും പേടി ഉണ്ടെങ്കിലും ഞനത് പുറത്ത് കാട്ടിയില്ല.. ഇത്രേം നാളും ഒന്നിനും ചെല്ലാത്ത ഞാനിപ്പോ ഒരാവശ്യവുമായി ചെന്നാ അവര് സ്വീകരിക്കോ..?? അതോ ചൂലെടുക്കോ...?? അഹ് വരുന്നിടത്തു വെച്ച് കാണാം.
അവളുടെ കയ്യും പിടിച്ചു ഞാൻ നേരെ നടന്നു, ഇടക്ക് ആയപ്പോ പെണ്ണ് പിടിച്ചു വലിക്കുന്നും, അറക്കുന്നുമുണ്ട്,
"" ന്താടി...?? നീ ബാക്കിയുള്ളോനെ കൂടി തള്ളിയിട്ടു കൊല്ലോ...? ""
അവളുടെ ആ പ്രവർത്തിയിൽ ഒന്ന് വെച്ചു പോയ ഞാൻ തിരിഞ്ഞു നോക്കിയതും, അവളൊരു പേടിയോടെ വയലിന്റെ വക്കിലേക്ക് കൈ ചൂണ്ടി,
"" അത...ല്ല വാവേ.. പാ.... പാമ്പ്... "" അവളൊന്ന് വിക്കി, ഞാൻ ഞെട്ടി അവള് ചൂണ്ടിയടത്തേക്ക് നോക്കി.
"" എന്റെ പെണ്ണെ... അത് പോളവനാ, അതൊന്നും ചെയ്യൂല.. നീയിങ്ങോട്ട് വാ... ""
ഞാൻ വീണ്ടും കയ്യിൽ
💬 Comments
View all comments