Chapter Title : നിശാഗന്ധി 6 [വേടൻ]
ന്ന് കരുതി ശബ്ദമുണ്ടാകാതെ ഞാൻ കിടന്നതും ഒരെങ്ങലോടെ അവളെന്നെവന്നു പൊതിഞ്ഞു,
ഓരോ നിമിഷം കൂടുംതോറും കരച്ചിലിന്റെ ആക്കവും കൂടി വന്നു.
അന്നാ രാത്രി മുഴുവൻ ഞാനെന്റെ പെണ്ണിന്റെ വേദനക്ക് സാക്ഷ്യം വഹിച്ചു, നാളത്തെ പകലിന്റെ തുടക്കത്തിനായി.
പിറ്റേന്ന് ഞാൻ അവളുമായി പോയത് നേരെ തറവാട്ടിലേക്കാണ്. പോകണം ന്ന് കരുതിയതല്ല പക്ഷെ... പോയെ തീരു...
കാര്യം അവളോട് പറഞ്ഞപ്പോ അവളൊന്ന് മൂളി അകത്തേക്ക് കയറി,
രണ്ടാളും റെഡിയായി ഇറങ്ങി,
രാവിലെ അച്ഛന്റേം അമ്മയുടേംഅത് പറഞ്ഞതും, അവളാ കണ്ണ് തുടച്ചു,
അവൾക്കൊപ്പം ആ ഉമ്മറപ്പടിയിലേക്ക് കയറി ഇരുന്നു.
"" സങ്കടം ഉള്ളിലൊതുക്കണമെന്നോ..., നിന്റെ വിഷമം കാണാതെ പോകുന്നതോ അല്ല.. നിക്ക് അറിയാം ന്റെ പെണ്ണിന്റെ ഉള്ളിലെന്താണെന്നുള്ളത്... നിയെനിക്ക് കുറച്ച് സമയം താ.. ല്ലാം ഞാൻ ശെരിയാക്കാം.. ""
ചമ്രംപടിഞ്ഞിരിക്കുന്നവളുടെ കയ്യിൽ കൈകോർത്തു ഞാൻ പറഞ്ഞതും ആ വാടിയ മുഖത്തോടെ അവളൊന്ന് ചിരിച്ചു,
"" നിക്ക് അറിയില്ല വാവേ... ഇതുവരെ ഉണ്ടായിരുന്നവരെല്ലാം ന്നിൽ നിന്നും വിട്ട് പോകുവാണെന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ നിക്ക് പറ്റണില്ല...
അവരെന്താ നമ്മടെ സാഹചര്യം കൂടെ മനസിലാക്കാത്തെ... ""
അവളെന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെയെന്ന പോലെ പതുങ്ങി കിടന്നു.
"" അതുപിന്നെ ആരോരുമില്ലാത്ത ഒരനാഥ ചെക്കന് ആരേലും സ്വന്തം മോളെ കൊടുക്കോടി.....""
പറഞ്ഞു തീർന്നതും ചെവിക്കല്ല് പൊട്ടുന്ന ഒന്നെനിക്ക് കവിളടക്കം കിട്ടി. ചോദിച്ചു മേടിച്ചതാ ഒരു കുഴപ്പോമില്ല...!!
"" ഇനി വായിൽ നിന്നങ്ങനെ വല്ലോം വാ... ആ നാവ് ഞാനരിയും,, ""
ഒന്ന് ഭീഷണിപ്പെടുത്തി അവളെന്റെ നെഞ്ചിലേക്ക് തന്നെ വീണു,
"" അനാഥനാണെന്ന്.. അപ്പോ പിന്നെ
💬 Comments
View all comments