0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

അത് കണ്ട് അവളെ അറിയുന്ന ആളുകൾ ആണെന്ന് തോന്നുന്ന കുറച്ച് ചേച്ചിമ്മ്മാർ കുശുകുശുപ്പ് പറയുന്നത് കേട്ടു, ആവളതിനൊന്നും വില കൊടുത്തില്ല. ഞാനും..

നേരെ സ്റ്റാൻഡിൽ ഇറങ്ങി, ഒരുകുപ്പി വെള്ളം വാങ്ങി അവളുടെ മുഖവും കഴുകി വൃത്തിയാക്കി, ഞങ്ങൾ അടുത്ത ബസിലേക്ക് കയറി, ഭാഗ്യം...സീറ്റ്‌ കിട്ടി.

അവളെ വിന്ഡോ സീറ്റിലേക്ക് ഇരുത്തി ഞാൻ അവൾക്കപ്പുറത്തായുമിരുന്നു.അവളെന്നോടൊന്നും മിണ്ടിയിരുന്നില്ല ങ്കിലും ആ തല ഇപ്പോഴും ന്റെ തോളിലാണ്,

വണ്ടി സ്റ്റാൻഡ് ആയതും ഞാൻ അവളെ തട്ടി വിളിച്ചു, ഇടക്കൊന്നും എഴുനെൽകാതെ ന്റെ കയ്യിൽ മുറുക്കെ പിടിച്ചുറങ്ങുന്നവളെ കുറച്ച് നേരം വേണ്ടി വന്നു ഉണർത്താൻ.

"" വാ എണ്ണിക്ക്..... സ്ഥലമെത്തി..."" ഞാൻ അവളുമായി വെളിയിലേക്ക് നടന്നു, ഇറങ്ങുമ്പോൾ ചുറ്റുമോന്ന് നോക്കിയതും വിശാലവിടെ നിൽപ്പുണ്ടായിരുന്നു, ഞാൻ വിളിച്ചു പറഞ്ഞിരുന്നു. സമയം 9 ആയി,

ഞങ്ങളു നേരെ കാറിലേക്ക് കയറി, അവൻ കഴിക്കാനുള്ള ഫുഡും വാങ്ങിയാണ് വണ്ടി തറവാട്ടിൽ നിർത്തിയത്, അവന്റെ വീട്ടിൽ നിൽകാം ന്ന് പറഞ്ഞെങ്കിലും ഞാനത് സമ്മതിച്ചില്ല, നേരെ തറവാട് തുറന്നു അവനൊട് നാളെ കാണാം ന്ന് പറഞ്ഞു അകത്തേക്ക് കയറി,

"" നി കഴിക്കുന്നില്ലേ... "" ചെന്നതേ നേരെ മുറിയിലേക്ക് നടന്നവളെ ഞനൊന്ന് നോക്കി,

"" വേണ്ട...... നിക്കൊന്ന് കിടക്കണം.. ""

അതിന് ഞനൊന്ന് മൂളി, അവള് മുകളിലേക്ക് കയറിയതും നേരെ ഞാപോയൊന്ന് കുളിച്ചു തിരിച്ചു വന്നു,

തറവാടും പരിസരവും ഒക്കെ നല്ലപോലെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, നേരെയൊരു കുളിയൊക്കെ കഴിഞ്ഞു. കൊണ്ട് വന്നതിൽ നിന്നും കുറച്ചെടുത്തു കഴിച്ചു, നേരേ മുകളിലേക്ക് കയറി, അവളവിടെ ആ ബെഡിൽ കമഴ്ന്നു കിടപ്പുണ്ട്, അവളുറങ്ങുന്നുണ്ടെകിൽ ഉറങ്ങിക്കോട്ടെ

💬 Comments

View all comments