Chapter Title : നിശാഗന്ധി 6 [വേടൻ]
അറിയാം... ഇത്രേമാകുന്ന് ഞാനും കരുതിയില്ല.. അത് കൊണ്ടാണ്, ഞാൻ അവളെ സ്നേഹത്തോടെ അത്രെയും ഇഷ്ടത്തോടെ വിളിച്ചത്.. പക്ഷെ അവളിൽ നിന്നും ഒരു നേർത്ത മൂളൽ മാത്രമേ ഉണ്ടായുള്ളൂ...
"" ടി... ഞാവെറുതെ നിന്നെയൊന്ന് വട്ടാക്കാവേണ്ടി പറഞ്ഞുന്നെ ഉള്ള്... അല്ലാതെ ഞനിതൊക്കെ സീരിയസ് ആയിട്ട് എടുക്കുന്നു നിനക്ക് തോന്നണുണ്ടോ പെണ്ണെ... ""
ഞാനത് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല, അവളൊന്ന് ആഞ്ഞു ശ്വാസമെടുത്തു, പാവം ഒരുപാട് വേദനിച്ചു ക്കാണും..
"" പ്ഫാ.... പട്ടി.... അവന്റെ ഒടുക്കത്തെ വട്ടക്കല് പോലും... ഞാനിവിടെ......എന്തോരം... ന്തോരം തീ തിന്നു ന്ന് നിനക്കറി....യോ...??
ഇനി മേലിൽ ന്നേ വിളിച്ചു പോകല്ല്..വെക്കെടാ ഫോൺ.... "" തൊട്ടടുത്ത നിമിഷം മറുതലക്കൽ നിന്നൊരു ആട്ട്, കൂടെന്റെ ചെവിയിൽ വെച്ചിരുന്ന ഫോൺ താഴേക്ക് തെറിച്ചു വീണു.
ഒരാവശ്യവും ഇല്ലായിരുന്നു...!! താഴെ വീണ ഫോൺ കയ്യിലെടുത്ത് ഞാനോരു ആത്മഗതം പറഞ്ഞു.. ഫോൺ കട്ടായിരുന്നു ഇതിനോടകം..
"" അല്ലേലും നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ... ""
സ്വയം ആശ്വസിച്ചൊരു സെന്റിയും അടിച്ചു ഞാൻ നേരെ അടുക്കളിലേക്ക് കയറി.. ന്തേലും ഉണ്ടാക്കിയില്ലേ ഇന്ന് പട്ടിണി കിടക്കേണ്ട വരും എന്നുള്ളത് കൊണ്ട് അവള് വാങ്ങി വെച്ച റാഗി ഞാൻ കയ്യിലെടുത്തു,
ഇന്ന് മൊത്തം മൈൻഡ് ഔട്ട് ആയോണ്ട്, ഔട്ട് പൂട്ടില്ലാത്ത പുട്ടുണ്ടാക്കാം... ന്നൊരു ധാരണയിൽ ഞാൻ എത്തി ചേർന്നു,
സമയം ഏറെ കഴിഞ്ഞു, ഞാൻ വെളിയിലേക്ക് ഇറങ്ങി, അപ്പുറത്തെ വീട്ടിലെ ചന്ദ്രു വിന്റെ സൈക്കിളും വാങ്ങി ഹെഡ്സെറ്റും ചെവിയിൽ തിരുകി ഞാൻ ദൂരേക്ക് ആഞ്ഞു ചവിട്ടി,
മലര്... നടക്കാൻ വയ്യാത്തോണ്ടാ സൈക്കിൾ എടുത്തേ.. ഇതിപ്പോ അതിനേക്കാൾ കഷ്ടയല്ലോ... ഇനി
💬 Comments
View all comments