0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ന്നേ ഇവിടുന്ന് രക്ഷിക്കാൻ ആര് വരും...

ഞാൻ അടുത്ത് കണ്ട ഒരു ചായക്കടയിലേക്ക് കയറി ഒരു ചായയും ഒരു സിഗരറ്റും വാങ്ങി അവിടെ കണ്ട ബെഞ്ചിലേക്ക് ഇരുന്നു.. ഇന്നാണെങ്കിൽ ഒടുക്കത്തെ തിരക്ക്..

ചായകുടിയും സിഗരറ്റ് വലിയുമായി ഞാൻ അങ്ങനെ സമയം തള്ളി നീക്കി,

നല്ലൊരു അന്തരീക്ഷം.. ആഹ്ഹ്.... ഞാൻ വീണ്ടും ചായ ചുണ്ടോട് ചേർത്തു.

"" നീ വലി നിർത്തിന്ന് പറഞ്ഞിട്ട്...?? ""

പിന്നിൽ നിന്നൊരു ശബ്ദം... കൂടെ ന്റെ അടുത്തേക്ക് ആരോ ഇരിക്കുക കൂടി ചെയ്തു.

ദൈവമേ തേഞ്ഞു...

"" ആഹ്ഹ് ചേച്ചിയോ....?? ""

ഞാൻ കയ്യിൽ ഇരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ഞെരിച്ചു..

ശോ കുറച്ചൂടെ ഉണ്ടായിരുന്നു...

"" ഹ്മ്മ്.. നീയെന്താ ഇന്ന് വരാതിരുന്നേ...? ""

അക്ഷര തോളിലെ ഹാൻഡ് ബാഗ് ഊരി മടിയിലേക്ക് വെച്ചു. കൂടെ നിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്ന്, ന്നെയൊന്ന് രൂക്ഷമായി നോക്കി,

ന്തിനാണ് ആ നോട്ടം ന്ന് മനസിലായതും ഞനൊന്ന് ഇളിച്ചു കാണിച്ചു.

"" നീയെന്താടാ വല്യ ആള് കളിക്കുവാണോ.ഏഹ്ഹ്..... ആ പെണ്ണിനെ വെറുതെ പേടിപ്പിക്കാൻ.. അവന്റെ ഒടുക്കത്തെ ഒരു ഷോ... ""

കിട്ടി.. ഉച്ചക്കത്തെതിന്റെ ബാക്കി നിക്ക് ഇവിടുന്നും കൂടെ കിട്ടിയപ്പോ സമാധാനം ആയി. മലർ ഫ്ലാറ്റിൽ തന്നെ ഇരുന്ന മതിയാരുന്നു...

"" ഒന്ന് പേടിപ്പിക്കണെന്നെ ഞാൻ ഉദ്ദേശിച്ചുട്ടുള്ളൂ.. പക്ഷെ... ""

ഞനൊന്ന് നിർത്തി...

"" അവള്ടെ കയ്യിന്ന് കണക്കിന് കിട്ടില്ലേ.... കണക്കായിപ്പോയിടാ നിനക്കങ്ങനെ തന്നെ വേണം... ""

ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി, ആഹ്ഹ് ന്താ സൗന്ദര്യം.. ന്താ ഭംഗി.....പക്ഷെ ഉള്ളിൽ ചെകുത്താന്റെ പാർട്ടി

💬 Comments

View all comments