Chapter Title : നിശാഗന്ധി 6 [വേടൻ]
സന്തോഷം കണ്ടപ്പോ നിക്കും ചിരി
"" അടിച്ചുപൊളിച്ചു.. സൂപ്പർ... ഒരു രക്ഷയുമില്ല...
അവരിപ്പോ ന്നോട് സോറിയും പറഞ്ഞു... ഞാൻ ഹാപ്പി... താങ്ക്സ് വല്യേട്ടാ..... ""
അവളെന്റെ താടി പിടിച്ചു വലിച്ചോണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു, ഇവിടെ നിക്കണേ പോകല്ലെന്ന്, ന്നും പറഞ്ഞവളൊരോട്ടം, കാര്യം ചോദിച്ചിട്ട് പെണ്ണൊന്നും പറഞ്ഞുമില്ല,
കുറച്ച് കഴിഞ്ഞതും ഓഫീസിൽ നിന്നും എല്ലാരും വെളിയിലേക്ക് ഇറങ്ങി, എല്ലാരേം നോക്കി നിന്നതേ ഉള്ളു ഞാൻ.. എല്ലാരും പോയെന്ന് മനസിലാക്കിയ ഞാൻ ഒന്ന് തിരിഞ്ഞതും ന്തിലോ പൊയ് ചെന്നിടിച്ചു,
"" അയ്യോ സോറി മിസ്സ്.. കണ്ടില്ല... "" ചെന്നിടിച്ചതൊരു ടീച്ചറിനെ.. താഴെ വീണ അവരുടെ ബുക്കും എടുത്ത് കൊടുത്ത് ഞാൻ അവരെ നോക്കിയോന്ന് ചിരിച്ചു, പക്ഷെ അവരെന്റെ കണ്ണിലേക്ക് നോക്കി ഒരു നിമിഷം നിന്നു,
"" മിസ്സേ ബുക്ക്.... "" ഞനൊന്ന് മുരടനക്കി, അവരോരു ചമ്മലോടെ ന്റേന്ന് അത് വാങ്ങി, ഒരു പ്രായം കുറഞ്ഞ ടീച്ചർ.. സുന്ദരിയാണ്...
"" പൂർണിമയുടെ സ്വന്തം ചേട്ടനാണോ...?? "
"" ന്റെ..അച്ഛന്റെ ചേട്ടന്റെ മോളാ... ന്താ മിസ്സേ അവള് ഇനി ക്ലാസ്സി വല്ല പ്രശ്നവും... ""
ഞാൻ ഒന്ന് ചോദിച്ചു, ഇനി ന്നേ കണ്ട് അവള് സേതുമാധവന് വേണ്ടി വെല്ലുവിളിയുമായി ഇറങ്ങിയ കൊച്ചിൻ ഹനിഫയാകോ...!!
"" ഉണ്ടായിട്ടെന്തിനാ... ഇനിം..തല്ലി തീർക്കാനാ... ""
അവരൊന്ന് ചിരിച്ചു, ഊള കോമഡി ആണെങ്കിലും ഞനുമൊന്ന് ചിരിച്ചു കൊടുത്തു,
ആഹ്ഹ് പൊട്ട്...
"" അവള് ക്ലാസ്സിൽ ഒരു പ്രശ്നവുമില്ല.. അത്യാവശ്യം നന്നായിട്ട് പഠിക്കും ന്നാലും കുറച്ച് ഉഴപ്പുണ്ട്... അത് കുപ്പമില്ല... നമ്മക്...ശെരിയാക്കാന്നെ...! ""
അവരോരു ചിരിയോടെ പറഞ്ഞതും, നിക്ക്
💬 Comments
View all comments