Chapter Title : നിശാഗന്ധി 6 [വേടൻ]
പോയിരുന്നു, ആദ്യം കുറെ കൊണ പറഞ്ഞെങ്കിലും പുള്ളിയെ പറഞ്ഞു മനസിലാക്കാൻ നിക്ക് പറ്റി.. അല്ല അഭി പറഞ്ഞു മനസിലാക്കിച്ചു,
"" നീ പോവാണോ...?? "" തിരിഞ്ഞു നടന്ന അഭിയെ കണ്ട് പുള്ളിയൊന്ന് നിന്നു.
"" ആഹ്ഹ് പോവാ.. ചെന്നിട്ട് എന്തൊക്കെയോ ചെയ്യാനുള്ളതാ... അങ്കിള് കയറിയിരി....
അമ്മേ... മോളെ.... പിന്നെ കാണാം... ""
അവൻ പിന്നൊന്നും പറയാതെ ഒറ്റ ഓട്ടം. ഞാൻ ചിരിച്ചു പൊയ്,
നേരെ അവരുടെ അടുത്തേക്ക് നടന്നു,
"" അച്ഛാ... അമ്മേ യാത്രയൊക്കെ സുഖായിരുന്നല്ലോ....ല്ലേ.. ""
ഞനവരെ കണ്ടതും ഒരു സുഖവിവരം ന്നപോലെ തിരക്കി,
"" ഏയ്യ്... കുഴപ്പമില്ലായിരുന്നു മോനെ.. അവളെന്തിയെ...?? ""
അച്ഛന് ന്നോട് ന്തോ മിണ്ടാൻ ബുദ്ധിമുട്ടുള്ളത് പോലെ, അതമ്മക്ക് മനസിലായത് കൊണ്ടാകാം ചാടി കേറി പറഞ്ഞത്.
ഞാൻ അവളുടെ അനിയത്തി സോഫിയയുടെ കയ്യിൽ പിടിച്ചൊരു ഷേക്ക് ഹാൻഡ് കൊടുത്തു,
"" അവള് മോളിലുണ്ടമ്മേ... നിങ്ങളെന്നാ അങ്ങോട്ട് ചെല്ല്... ""
മുകളിലേക്ക് കൈ ചൂണ്ടി ഞനത് പറഞ്ഞതും,
"" അഹ്... ന്തകിലും പറയാനുണ്ടേകിൽ പറഞ്ഞിട്ട് പെട്ടന്ന് പോര്.. പോയിട്ട് കുറച്ച് പണിയുള്ളതാ... ""
പുള്ളിയൊരു ഗമ.. ഞാൻ ന്തകിലും പറയുന്നതിന് മുന്നേ വല്യച്ഛൻ അതിന് മറുപടി കൊടുത്ത് കഴിഞ്ഞിരുന്നു
"" അതെന്ത് പറച്ചിലാ ന്റെ ജോസഫെ... നീയാ പറഞ്ഞത്.. ഒന്നുല്ലേലും നിന്റെ മോൾടെ കല്യാണം അല്ലേടാ... അപ്പൊ അതുകൂടാതെ പോകാന്ന് വെച്ചാ... നീ നല്ലളാ.... ""
വല്യച്ഛൻ പുള്ളിടെ തോളിൽ കൈ ഇട്ടു, ഏഹ് ഇവര് പരിചയക്കാരായിരുന്നോ... പിന്നെ കുറച്ച് നേരം അവര് ഓരോന്ന് പറഞ്ഞു നിന്നു, ഞാൻ അമ്മയോടും അവളോടും ഓരോ
💬 Comments
View all comments