0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

വിശേഷം ചോദിച്ചും.. വല്യമ്മയേയും ബാക്കി ഒന്നിനേം കാണാൻ ഇല്ല... ഒക്കെ ഓട്ടത്തിൽ തന്നെ..

"" അഹ്.... സംസാരിച്ചു നിന്ന് സമയം കളയാതെ കണ്ണാ..... നീയിവരെ കൊണ്ട് മോൾടെ അടുത്തേക്ക് ചെല്ല്...

ജോസഫെ.. ടാ ഇത് കഴിഞു പുറകിലോട്ട് പോര് കേട്ടാ.... ""

വല്യച്ഛൻ നേരെ നടന്നു, ഞാൻ അവരേം കൊണ്ട് നേരെ മുകളിലേക്കും നടന്നു,

"" അച്ഛനിപ്പോളും ന്നോട് ദേഷ്യമുണ്ടല്ലേ... ""

മുകളിലേക്ക് കയറുന്ന കുട്ടത്തിൽ ഞാൻ പുള്ളിയോട് ചോദിച്ചതും, പുള്ളിക് ഉത്തരം മുട്ടി, മറുപടിയൊന്നും തരാതെ അയാളെന്നെ ചേർത്തുപിടിച്ചു,

അത് കണ്ട് കരഞ്ഞുകൊണ്ട് ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി ഞനൊന്ന് ചിരിച്ചു,

"" സ്റ്റെഫി.... കതക്ക് തുറന്നെ.. ""

ഞാൻ അവളുടെ മുറിയിൽ രണ്ട് തവണ കൊട്ടി, എവിടെ... ആള് ആന്നത്തെ സംഭവത്തിന് ശേഷം ന്നോട് കുറച്ച് സീനാ..

പിന്നേം വിളിച്ചതും

"" ന്താ സിദ്ധു നിന.... "" പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവൾ കണ്ണും മിഴിച്ചു ന്റെ പുറകിൽ നിൽക്കുന്നവരെ നോക്കി,

"" സർപ്രൈസ്.... "" അവരെ നോക്കി കണ്ണീരോടെ നിന്നവളെ കുലുക്കി വിളിച്ചതും, അവളെന്നെയൊന്ന് നോക്കി, പെട്ടന്ന് ന്നേ കെട്ടിപിടിച്ചു ഏങ്ങി..

പിടി വിട്ട് പിന്നെ അമ്മക്കും സോഫിയക്കും അച്ഛനും നേരെയായി.

"" നിങ്ങളെന്നാ സംസാരിച്ചിരിക്ക്.. നിക്കും അച്ഛനും കുറച്ച് പണിയുണ്ട്... വാ അച്ഛാ...""

ഞാൻ അച്ഛനേം വിളിച്ചു പുറകോട്ട് നടന്നു, അപ്പോ പുറകിൽ നിന്നൊരു പിൻ വിളി,

"" അച്ഛ പൊക്കോ... ഇപ്പോ വിട്ടേക്കാം.. ""

പുള്ളിയൊന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി, ഉടനെ അതു നോക്കി അവളെന്നെ വലിച്ചു പുറകിലേക്ക്

💬 Comments

View all comments