Chapter Title : നിശാഗന്ധി 7 [വേടൻ]
""
അവളെനിക്ക് മുന്നിൽ കയ്യും കെട്ടി നിന്ന്, കൂടെ മറ്റവളും. ഞാൻ കാര്യം മനസിലാവാത്ത പോലെ അവരെ നോക്കി, സൈഡിലെ അവളുടെ ഫോൺ കയ്യിലെടുത്തു.
"" ദേ...ടി...നമ്മള്....!!""
ഫോണിലെ വാൾപേപ്പർ ഉയർത്തിക്കാട്ടി ഞാൻ പറഞ്ഞതും, അവളോടി വന്നാ ഫോൺ ബെഡിലേക്കെറിഞ്ഞു
"" നമ്മളല്ല....!! അമ്മേടെ നായര്... ദേ സിദ്ധു ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്... ""
ഞാൻ അവളെയും ബെഡിൽ കിടക്കുന്ന ഫോണിലേക്കും നോക്കി, വീണ്ടും ഫോൺ കയ്യിലെടുത്തു
"" സിദ്ധു ചോദിച്ച കേട്ടില്ലേ,, ന്താ നിന്റെ പ്ലാനെന്ന്.. കല്യാണം കഴിഞ്ഞും ഇങ്ങനെ കുടിച്ചു ബോധമില്ലാണ്ട് നടക്കാനാണോ നിന്റെ ഉദ്ദേശം ന്ന്...!""
അക്ഷര ന്നോട് മുരണ്ടു,
"" ഒരിക്കലുമല്ല.... ഞാൻ കുടിക്കണത് അവൾക്കിഷ്ടല്ല.. അതോണ്ട് ഞാൻ കൂടി കുറയ്ക്കും.... അവളോട് ചോദിച്ചിട്ട് മാത്രേ പിന്നെ ഞാൻ കുടിക്കു... ""
ഇതിനോടകം ന്റെ ബോധം ഏകദേശം തീരുമാനം ആയിരുന്നു.. അക്ഷര സൈഡിലേക്ക് നോക്കിയൊന്ന് ചിരിക്കുന്നത് കണ്ടു, അപ്പൊ അവിടേം അത് ഏറ്റിട്ടുണ്ട്.
"" ചേച്ചി.... "" ഞാൻ ഈണത്തിൽ വിളിച്ചു..
ഉടനെ അക്ഷര വിളി കേട്ടു,
"" നിന്നെയല്ല ന്നെയാ... "" ആ വിളിയുടെ അവകാശി ആരാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നെ അക്ഷരയെ തടഞ്ഞു.
ബെഡിലേക്ക് ഇരുന്നവൾ ന്നോട് ചേർന്നു, ഞാൻ ആ തോളിലേക്ക് തല ചായിച്ചു.
അവളെന്നെ ആ നിറഞ്ഞ മിഴികളോടെ നോക്കി, ഏയ്യ്..ഇവള് കരഞ്ഞോ....??
ഞാൻ ആ കണ്ണുകളിലേക്ക് നോക്കി,
"" ന്നെ ഒറ്റക്കാക്കി എങ്ങും പോവല്ലെ... ""
അങ്ങനെ കൂടെ ഞാൻ പറഞ്ഞതും അവളെന്നെ വാരി പുണർന്നു നെറുകിൽ ചുണ്ട് ചേർത്തു , ഇല്ലെന്ന് മൗനമായി
💬 Comments
View all comments