Chapter Title : നിശാഗന്ധി 7 [വേടൻ]
"" ന്താ പറയാനുണ്ടെന്ന് പറഞ്ഞത്... ""
ഞാൻ പുറകിൽ നിന്ന് ചോദിച്ചതും പുള്ളിയൊരു ചിരിയോടെ തിരിഞ്ഞു,
"" ഏയ്യ് ഒന്നുല്ലെടോ...! താനവിടെ നിന്ന് വിയർക്കുന്നത് കണ്ടു.. അപ്പൊ ഒന്ന് രക്ഷിക്കാന്ന് കരുതി... പോട്ടെ...! ""
നോക്കുമ്പോൾ HR ബ്ലോക്കിലെ മാനേജർ വീര സിഗ് ആണ്, അതിന് ഒരു നന്ദിയും പറഞ്ഞു ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.
ഓഫീസിലേക്ക് കയറിയതും പലരും ന്റെ അടുത്തേക്ക് വന്ന് കൊള്ളാം ന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ എല്ലാത്തിനുമൊന്ന് ചിരിച്ചതെ ഉള്ളു.. കാരണം ഞാനിവിടെ അധികമാരോടും മിണ്ടാറൊന്നുമില്ല, അതിന് വേറൊരു കാരണമുണ്ട്, അധികം ആളുകളുമായി ഇടപെട്ടാൽ കൂടുതൽ ആളുകൾ ഇവരുമായി നമ്മളെ കണക്ട് ആകും അത് ലക്ഷ്യത്തെ സാരമായി ബാധിക്കും.
അങ്ങനെ ടേബിളിലേക്ക് ഇരിക്കുമ്പോളാണ് മീനാക്ഷിയുടെ കാൾ വരുന്നത്,
"" നീയെവിടുണ്ട്... ഓഫീസിലെത്തിയോ...?? ""
"" ഹാ ഞാൻ ഓഫീസിലുണ്ട്.. നീ എനിക്കൊരു ഹെല്പ് ചെയ്യോ...? ""
"" ന്താടാ.... പറയ്...!""
അവൾ കാര്യമായി ന്നോട് തിരക്കി, അതിന്
"" നീ വരുമ്പോ കഴിക്കാനെന്തേങ്കിലൂടെ വാങ്ങോ...?? വിശന്നിട്ട് വയ്യ....""
അതെന്താ വാങ്ങാല്ലോ ന്നും പറഞ്ഞവൾ ഫോൺ വെച്ചു, ഓഫീസിൽ അധികം വർക്ക് ലോഡ് ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ എന്തിനാണോ ഈ ഉറക്കളച്ചു ഇവിടെ വന്നിരിക്കുന്നത് ന്ന് ചോദിച്ചാ ആ എനിക്കുമറിയില്ല.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു അവൾ ഓഫീസിലേക്ക് കയറി. ന്നെ വിളിക്കാനായി വന്നവൾ ഒന്ന് സ്ഭിച്ചു നിന്നു. കൂടെ പതിയെ ചുവടു വെച്ചെന്റെ അടുക്കലേക്ക് നടന്നു, വിശന്നിട്ട് വയറിൽ കയ്യും വെച്ചിരുന്ന ഞാൻ ഒന്ന് തിരിഞ്ഞപ്പോ കണ്ടത് അവളുടെ ബ്ലാക്ക് ആൻഡ് വൈറ്റ്
💬 Comments
View all comments