Chapter Title : നിശാഗന്ധി 7 [വേടൻ]
അടുക്കള ഭരണം ഏറ്റെടുത്തോ.... ""
ന്നും ചോദിച്ചു പൂജ ന്റെ തോളിൽ തൂങ്ങി, പൂർണിമയെ കാണാതെ വന്നപ്പോ തിരക്കിയതും അവളെ വിട്ടില്ല ന്ന് പറഞ്ഞു.
ഞാൻ എല്ലാം ചേർത്ത ചായ ഓരോ ഗ്ലാസ്സിലേക്ക് പകർന്നു., ന്നെ സഹായിച്ചു പൂജയും വന്നു,
ഉമ്മറത്തിരുന്ന അക്ഷരക്ക് നേരെ ചായ നീട്ടുമ്പോ എല്ലാരും ചേഞ്ച് ചെയ്ത് അങ്ങോട്ട് വന്നിരുന്നു.
"" അല്ലേലും ഗുരു ഭക്തി നല്ലതാ.... "" അത് വാങ്ങി അക്ഷര ഒന്ന് ചിരിച്ചു.
"" ഗുരു ഭക്തിയൊന്നുമല്ല... തെണ്ടികൾക്ക് കൊടുത്തിട്ടേ ന്തും കഴിക്കാവു ന്ന് കാർന്നോമ്മാര് പറഞ്ഞിട്ടുണ്ട്., അതാ...! ""
അതിന് എത്തി വലിഞ്ഞൊരു ചവിട്ടും തന്നത് ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി..
"" ന്റെ പൊന്നോ.. അഹ്.., "" ഒരിറക്കിറക്കി അവരിലൊരാൾ കണ്ണുകൾ അടച്ചു, അത് കണ്ടു ന്താ സംഭവം എന്നറിയാൻ പൂജ ഉൾപ്പടെ എല്ലാരും ചായ ചുണ്ടോട് ചേർത്തു.
""ഇതേങ്ങനെ സിദ്ധു, ഇത്രേം രുചിയായിട്ട് ചായ ഇടുന്നെ..!! നമ്മക്കൂടെ ഒന്നും പറഞ്ഞു താടോ....!""
അതിന് ഞനൊന്ന് ചിരിച്ചു എല്ലാരേം നോക്കുമ്പോ ഓരോരുത്തരും ആസ്വദിച്ചു കുടിക്കയാണ്.
അപ്പോളേക്കും ഡ്രെസ്സ് എല്ലാം ചേഞ്ച് ആക്കി ന്റെ ഒരു ടി ഷർട്ടും പാന്റും ഇട്ടോണ്ട് അടുത്തേക്ക് നടന്ന് വരുന്നവളെ ഞനൊന്ന് കളിയാക്കി ചിരിച്ചു, അത് മനസിലായതുപോലെ അവളെന്റെ നേരെ കൈ ഓങ്ങി.
"" നിങ്ങളെങ്ങനെ അറിഞ്ഞു ഞങ്ങളിവിടെ ഉണ്ടെന്ന്...?? ""
ഞാൻ ഒരു ഗ്ലാസ്സ് എടുത്ത് ആ വെറും നിലത്തേക്ക് ഇരുന്നു, അപ്പോളേക്കും എല്ലാരും ഓരോ ഗ്ലാസ്സ് എടുത്ത് അവിടെ ഇവിടെയായി ഇരുന്നിരുന്നു.
പൂജ നിക്കൊപ്പം ന്നോട് ചേർന്നിരിപ്പുണ്ട്. ഞങ്ങൾക്ക് തൊട്ടപ്പുറം കസേരയിൽ
💬 Comments
View all comments