0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

മുറിയുടെ വക്കിൽ എത്തിയതും,

ഞനാ ജനലിൽ പതിയെ തട്ടി

""സ്റ്റെഫി.... ടി... തൊറക്ക്.."" ഞാനോരു രണ്ട് കൊട്ട് ജനലിൽ കൊട്ടിയതും അവളുടനെ ജനൽ തുറന്ന് മുഖം ജനലിനോട്‌ ചേർത്തു വെച്ചു.

"" നിനക്കിച്ചിരി കൂടണ്ണ്ട് പെണ്ണെ...പോകെ പോകെ പിടിവാശി ചെറുതോന്നുവല്ല നിനക്ക്....""

അവളുടെ മുഖം ഇരുട്ടിൽ തെളിഞ്ഞതും ഞാൻ മറുപുറം നിന്ന് മുരണ്ടു.അതിനവളൊന്ന് ഇളിച്ചു കാട്ടി, ജനലിന്റെ കമ്പിയിൽ നഖം കൊണ്ടെന്തൊക്കെയോ കാണിച്ചുകൊണ്ടിരുന്നു.

"" പ്രൈമെറ് വേണ്ടി വരോ...?? അതോ പേപ്പറ് പിടിക്കണ.. ""

ആ കമ്പിയിലെ തുരുമ്പ് മുഴുവനായും പൊളിച്ചു കളയുന്നത് കണ്ടു ഞാൻ നോട്ടം വിടാതെ ചോദിച്ചതും അവളതിൽ നിന്ന് കയ്യെടുത്തു.

"" നീ വിളിച്ച കാര്യം പറ പെണ്ണെ... ഞാമ്പോട്ടെന്ന്...""

ഞാൻ പുറകിലേക്കും സൈഡിലേക്കും വീക്ഷിച്ചുകൊണ്ട് അവളോട് തിരക്കിയതിന്, കമ്പിയിൽ ഇരുന്ന ന്റെ കൈക്ക് മുകളിൽ അവളുടെ കൈ ചേർത്തു..

""എവിടെ പോണ്.. എങ്ങും പോണ്ടാ..!!

വാ.. വന്നേ കേറി വന്നെന്ന്... ""

"" നിനക്കെന്താടി...!! ഏഹ്.. എടി വിഡ്രി.. ഞാമ്പോട്ടെന്ന്..ആരേലും കാണുന്ന്.... ""

ഞാവളുടെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ഒരു ശ്രമം ഞാൻ നടത്തി.

"" കണ്ടാലെന്താ...??

വേറരുല്ലലോ...ന്നെ കെട്ടാൻ മ്പോണാളല്ലേ...പിന്നെന്നാ...!! ""

""ഹ്മ്മ്... ഇങ്ങനെ ആണേൽ മിക്കവാറും കെട്ട് ഇന്നന്നെ ആക്കേണ്ടി വരും...""

ഞാൻ ചുറ്റും നോക്കി പറഞ്ഞതും അവളെന്താ ന്ന് ചോദിച്ചു.

"" ആളൊള് കണ്ടാ.. കല്യാണം ഇന്ന് തന്നെ നടത്തുല്ലോ...!! ദൈവമേ ഓഡിയോറ്റോറിയത്തിന് കൊടുത്ത പൈസ വെറ്തെ ആവോ...""

ഞനൊരു ആത്മഗതമെന്ന പോലെ പറഞ്ഞതും

"" അവിടെനിന്ന് പിച്ചുംപെയ്യും പറയാതെ ഇങ്ങോട്ട് കേറിവാ ചെക്കാ... ഞാൻ പുറകിലെ

💬 Comments

View all comments