Chapter Title : നിശാഗന്ധി 7 [വേടൻ]
മണം ന്താണ് എന്നറിയാൻ ആഞ്ഞു മണപ്പിക്കുന്നുണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് ന്നൊരു ലക്ഷ്യത്തോടെയാണ് വെളിയിലേക്ക് ഇറങ്ങിയത്, നേരെ അടുക്കളയിലേക്ക് കയറി ഒരു പ്ലേറ്റും എടുത്ത് കൂടെ കുറച്ച് തണുത്ത വെള്ളവും എടുക്കാൻ ഫ്രിഡ്ജ് തുറന്ന നിക്ക് മുന്നിലേക്ക് വെളിച്ചത്തിന്റെ ഒരു മഹനീയ ശേഖരം തന്നെ തുറന്ന് തന്നു.
ഇനി ഇതിൽ നിന്നാണോ കറന്റ് ഉത്പാധിപ്പിക്കുന്നേ
"" മോനെ.... മരുമോനെ.... ""
പെട്ടന്ന് ഉണ്ടായ വെളിച്ചത്തിന്റെ കാരണം അറിയാൻ ഒന്ന് തലപ്പുണ്ണാക്കി നിന്ന എനിക്ക് പിന്നിൽ ആരുടെയോ സ്വരം.. ഞനൊന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, കയ്യും കെട്ടി ന്നെ വീക്ഷിക്കുന്ന അമ്മ. ഞനൊന്ന് ഇളിച്ചു കൊണ്ടാവിടുന്ന് പതിയെ എഴുന്നേറ്റു.
തൂക്കിയല്ലോ നാഥാ.....!!
"" മോനെന്താ ഈ രാത്രില്....?? "" അതെ മുഖഭാവത്തോടെ ന്നെ നോക്കിയ അമ്മ കൈ രണ്ടും കെട്ടി,
"" അല്ല...അത്... അതിപ്പിന്നെമ്മേ.... അവള് വിളിച്ചിട്ട് കാണണോന്ന് പറഞ്... അതാ.., അതാ ഞാൻ വന്നേ....""
ഞാൻ കയ്യിൽ പിടിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിൽ കയ്യിലിട്ട് തിരുമ്മി ആ ചമ്മൽ ഞാൻ കടിച്ചമർത്തി.
ന്റെ മറുപടി കേട്ടതും തലയനക്കിയൊന്ന് ചിരിച്ചവർ കുറച്ചൂടെ അടുത്തേക്ക് നീങ്ങി നിന്നു
"" കണ്ട് കഴിഞ്ഞ്... മോൻ ഇവിടെ നിക്കുന്നുണ്ടോ...! അതോ ഇപ്പോ തന്നെ പോവോ...?? ""
"" അല്ല... ഞാമ്പോവാമ്മേ... ശെരി ന്നാ നാളെ... നാളെ കാണാം... ""
ഞാൻ കയ്യിലെ പാത്രവും കുപ്പിയും അവിടെ വെച്ച്
"" അഹ്.. അതാ നല്ലേ..!!
ന്തായാലും നാളെ അവള് അങ്ങോട്ട് തന്നെയല്ലേ വരാ... അപ്പൊ കാണാ...
ഇപ്പൊ മോനെന്തായാലും വീട്ടി പോ... ഉറക്കളച്ചാ മുഖമൊക്കെ ഷീണിക്കും...
💬 Comments
View all comments