0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ചെല്ല്... ""

ഞാൻ തലയനക്കി നേരെ നടന്നു. വെറുതെ അവളുടെ വാക്കും കെട്ട് വരണ്ടായിരുന്നു.. നാണക്കേടായി...

പക്ഷെ... അവിടെ ഞാൻ കണ്ടത് നല്ലൊരമ്മേയാണ്.. തെറ്റ് ചൂണ്ടികാട്ടിയ നല്ലൊരമ്മയേ...

ഞാൻ അവിടെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കി, ന്റെ പോക്കും നോക്കി നിൽക്കുന്നവരെ ഞാൻ ഒന്ന് നോക്കി തിരിച്ചു വന്നു,

"" സോറി... സോറിമ്മാ... ""

തിരിച്ചു വന്നു ഞനവരെയൊന്ന് കെട്ടിപ്പിടിച്ചു.

"" സൂക്ഷിച്ചൊക്കെ പോ... കേട്ടാ... വേറൊന്നും ന്റെ മോൻ കരുതണ്ട.. ചെല്ല്.... ""

അവരെന്റെ കവിളിൽ തഴുകി ന്നെ ആശ്വാസിപ്പിച്ചു. ഞാൻ പിന്നെ നേരെ വീട്ടിലേക്ക് പോന്നു. ഇടക്ക് അവൾ വിളിച്ചപ്പോ ടെസ്റ്റ്‌ അയച്ചു അമ്മ പൊക്കി ന്ന് പറഞ്ഞതും പിന്നെ അവളും ഒന്നും മിണ്ടില്ല.

വീട്ടിലേക്ക് വണ്ടി നിർത്തി ഇറങ്ങാൻ നിന്നില്ല കറിലിരുന്ന് തന്നെ അങ്ങോട്ട് ഉറങ്ങി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

രാവിലെ ആൻഡ്രേസ്സയും അപർണ്ണയുമാണ് ന്നെ വിളിച്ചുണർത്തിയത്.. രാവിലെ രണ്ടിന്റേം ഒരുക്കം ഒക്കെ ഏകദേശം തുടങ്ങിയ മട്ടുണ്ട്.

""മേലെ മുറി സ്ഥലം പോരാഞ്ഞിട്ടാണോ ചെക്കാ നിയിവിടെ വന്ന് ചുരുണ്ട് കൂടിയേ...?? ഏഹ്... നട അങ്ങ്ട്....."" പറയുന്നതിനൊപ്പം ആൻഡ്രേസ്സ ന്നെ പിടിച്ചു മുന്നോട്ടേക്ക് തള്ളി റൂമിലേക്ക് കയറ്റി,

പിന്നെ എല്ലാം ഷെഡപാടെ ന്നായിരുന്നു.

കുളിച്ചിറങ്ങിയതും മുന്നിൽ ഒരു അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരാള്, തോളിൽ ഒരു ബാഗും കുറച്ച് സാധനങ്ങളുമുണ്ട്,...

"" അണ്ണാ... ഇന്ത ആള് താ, ണാ മുന്നാടി പറഞ്ഞ അന്ധ ആള്... പുരിഞ്ചിത... ""

ന്നെ കണ്ടതും വിശാല് പുള്ളിയോട് എന്തൊക്കെയോ കൊണ കൊണ പറഞ്ഞോണ്ടിരുന്നു. അതിനെല്ലാം പുള്ളി തലയും അനക്കി ന്നെ നോക്കി.

💬 Comments

View all comments