0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

"" ആഹ്ഹ്.... പുരിഞ്ചാലും പുരിഞ്ചില്ലേലും അത്രേയൊക്കെ മനസിലാക്കിയ മതി... ന്റലുള്ള തമിഴിന്റെ സ്റ്റോക്ക് തീർന്നു.. ""

"" ഇതാരാടാ... "" ന്നൊരു മറുചോദ്യം ഞാൻ ചോദിച്ചതും അവൻ ന്നെ നോക്കി,

"" അഹ്.. ഇതാണ് മോനെ നിന്നെയൊരുക്കാൻ വന്ന മേക്ക്അപ്പ് മ്മാൻ... എങനെ ഇണ്ട് കൊള്ളാല്ലേ...!!""

അവനത് ശബ്ദം കുറച്ചു പറഞ്ഞതും, ഞാനവന്റെ തന്തക്ക് വിളിച്ചത് ഒഴിവാക്കി. പിന്നെ പുള്ളിടെ കാട്ടി കൂട്ടലിന് നിന്ന് കൊടുക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോളേക്കും പയ്യന്മാരെല്ലാം കൂടെ റൂമിലേക്ക് വന്നു, വിത്ത്‌ മുണ്ട് ആൻഡ് ഷർട്ട്‌..

"" സിദ്ധു കഴിയാറായില്ലേ....?? "' എന്ന് ചെറിയമ്മ വെളിയിൽ നിന്ന് ഡോറിലേക്ക് രണ്ട് തവണ കൊട്ടികൊണ്ട് ചോദിച്ചതും, ആഹ്ഹ് ഇപ്പോ ഇറങ്ങാം ന്ന് മറുപടി കൊടുത്തത് അമലാണ്.

അങ്ങനെ ന്നെയും ഒരുക്കി, വെളിയിലേക്ക് ഇറങ്ങുമ്പോൾ കാല് പിടിക്കാനുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നു.

അവരോട് പറഞ്ഞു ഞാൻ നേരെ വിശാലിന്റെയും അമലിന്റെയും കൂടെ വീട്ടിലേക്ക് പൊയ്.

"" മൂന്നാളും അറിഞ്ഞു കാണുല്ലോ...

ഇന്നെന്റെ കല്യാണാണ്‌, നിങ്ങൾക്ക് അറിയാവുന്ന ഒരാള് ന്റെ ഭാര്യയായി വരുന്നത്... സ്റ്റെഫി...!! നിക്ക് അവളെയും അവൾക്ക് ന്നെയും ജീവനാണ്..യാതൊരു എതിർപ്പും കാണിക്കാതെ ഞങ്ങളെ നിറഞ്ഞ മനസ്സോടെ മൂന്നാളും അനുഗ്രഹിക്കണം... ""

ഒന്ന് തൊഴുത് അവിടെനിന്ന് പതിയെ ഇറങ്ങുമ്പോൾ ഉൾനിറഞ്ഞൊരു സമാധാനമുണ്ടായിരുന്നു.

നേരെ മണ്ഡപത്തിലേക്ക് കയറുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ നിക്കും അവൾക്കും ഒന്ന് കാണാൻ കൂടി കഴിഞ്ഞിരുന്നില്ല.

വിളിച്ചവരുടെ കൂട്ടത്തിൽ ന്റെ പ്രിയപ്പെട്ടവരും നിറഞ്ഞു നിന്നത് ന്നിൽ സന്തോഷം ഉളവാക്കി.

അത്രേം ആളുകളെയും നോക്കി ഒരു ചെറു ചിരിയോടെ

💬 Comments

View all comments