Chapter Title : നിശാഗന്ധി 7 [വേടൻ]
നിന്ന ഞാൻ ചുറ്റും നോക്കി,
മണ്ഡപത്തിന്റെ താഴെ ആൻഡ്രസ്സ, അപർണ്ണ, വിശാല്, പിന്നെ മറ്റുള്ളവരും ന്നെ നോക്കി ചിരിയോടെ നിൽക്കുന്നു.
"" മൂഹൂർത്തതിന് സമയായി...പെൺകുട്ടിയെ വിളിച്ചോളൂ.... ""
വലത് വശത്തു അല്പം മുന്നിൽ നിന്നായി ശാന്തിയുടെ ശബ്ദം കേട്ടതും ഞാൻ ഒന്നൂടി അവരെ നോക്കി, പെട്ടന്ന് ഒന്ന് നെഞ്ച് വിലങ്ങുന്ന പോലെ, ആകെയൊരു പരവേഷവും.
ഞാൻ നോക്കിയതും ആൻഡ്രേസ്സയും അപർണ്ണയും കൂടെ സൈഡിലേക്ക് കണ്ണുകൾ ഒന്നിച്ചു പായ്ച്ചു കാട്ടി. ന്റെ നോട്ടം അങ്ങോട്ടേക്ക് ഒന്ന് പാളി വീണതും,
ഒരു പെണ്ണിനെ അത്രെയേറെ സുന്ദരിയാക്കി മാറ്റുന്നത് അവളുടെ കല്യാണത്തിനാണ്,
ചുവപ്പ് വീണു തളിർത്ത പുടവയിൽ അവളുടെ ഗോതമ്പിന്റെ നിറം ന്റെ കണ്ണുകളിൽ തിളങ്ങി നിന്നു. ചെറു നനവ് വീണ കണ്ണുകളും ചുണ്ടിണകളിലെ പുഞ്ചിരിയും മുഖത്തെ നാണവുമായി, കയ്യിലൊരു താലവുമേന്തി നിക്കരികിലേക്ക് നടന്നടുക്കുന്നത്
ന്റെ പ്രിയപ്പെട്ടവളാണ്...ന്റെ പെണ്ണാണ്...
ഞാനാ കാഴ്ച മനസ്സാൽ പകർത്തി, ആ ചെറു പുഞ്ചിരി തൂകി വരുന്നവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, തലയുയർത്തി ഒന്ന് നോക്കാൻ നില്കാതെ, അക്ഷരയുടെയും സോഫിയയുടേയും കൂടെ അവളാ മണ്ഡപതിലേക്ക് കയറി
അവളിൽ ആക്രിഷ്ടനായി നിന്ന ഞാൻ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ മറന്ന് പോയിരുന്നു. അല്ലെങ്കിൽ എനിക്കതിനു കഴിഞ്ഞില്ല..
അവളെനിക്കൊപ്പം ആ മണ്ഡപത്തിലേക്ക് കയറിയതും,
""മതിയെന്റെ ചെക്കാ നോക്കിത്.. അവള് വേറെങ്ങും പോവൂല...
വീട്ടിലേക്ക് തന്നെ വരും..... ""
അവളെ ഇമപോലും വെട്ടാതെ നോക്കുന്നത് കണ്ടതും അക്ഷര ന്റെ തോളിൽ ഒന്ന് ഉന്തി പതിയെ ന്നോടായി രഹസ്യം പറഞ്ഞെങ്കിലും അവളുടെ അടക്കിയുള്ള ചിരി കേട്ടപ്പോ മനസിലായി പെണ്ണ് കേട്ടുന്ന്..
വാക്കുകളിൽ ശ്രദ്ധിക്കാതെ ഞാൻ
💬 Comments
View all comments