Chapter Title : നിശാഗന്ധി 7 [വേടൻ]
വീണ്ടും അവളെ നോക്കി,
അവളിപ്പോ എനിക്ക് അപ്പുറം തൊഴു കയ്യോടെ നിറഞ്ഞ പുഞ്ചിരിയിൽ ഇരിക്കുകയാണ്.
"" അഹ്.. ഇനി മതി... ബാക്കിയൊക്കെ വീട്ടിചെന്നിട്ട് സൗകര്യപൂർവ്വം നോക്കാം... ടാ.... ""
വീണ്ടും ന്നെ തട്ടി വിളിച്ചപ്പോ ഞനൊന്ന് ഞെടുങ്ങി,
കൂടെ ഒന്ന് ചിരിക്കാനും മറന്നില്ല.
അവളെന്നെ തലച്ചേരിച്ചൊന്ന് നോക്കി, ഞാൻ അവളെയും,
അവൾ അത്രെയേറെ സന്തോഷവധിയായി ഞാനിന്ന് വരെ കണ്ടിട്ടില്ല... അവളിൽ അത്രയും പ്രസരിപ്പ്.
ന്നെ നോക്കിയോന്ന് ചിരിച്ചവൾ കണ്ണ് ചിമ്മുമ്പോൾ ഞാൻ വേറെയെതോ ലോകത്തായിരുന്നു.
പിന്നെ ന്തൊക്കെ മന്ത്രങ്ങളും കാര്യങ്ങളും കഴിഞ്ഞു, ഒരു താലത്തിൽ താലിയെടുത്തു നിക്ക് നേരെ നീട്ടി, ന്റെ കണ്ണുകൾ നിറഞ്ഞു..
കാരണം സ്വപ്നം കണ്ട നിമിഷത്തെ ഉള്ളങ്കയ്യിലേക്ക് വാങ്ങുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പിന്നെ വൈകാതെ,
ഞാനത്തെടുത്തു അവളിലേക്ക് തിരിയുമ്പോൾ അവളിലും അവസ്ഥക്ക് മാറ്റമൊന്നുമില്ല.
"" കെട്ടട്ടെ...... "" ന്ന് മിഴികൾ കൊണ്ട് അവളോട് സമ്മതം ചോദിക്കുമ്പോൾ നിറഞ്ഞ ആ മിഴികളോടെ അവളെനിക്ക് അനുവാദവും തന്നിരുന്നു.
ഞാനാ കഴുത്തിലേക്ക് കൈ നീട്ടിയതും, ഇഴെഴു പതിനാല് ദേവി ദേവമ്മാരെയും സാക്ഷിനിർത്തി അണയാത്ത അഗ്നിക്ക് മുന്നിൽ വാദ്യകോശങ്ങളുടെ അകമ്പടിയോടെ അവളെ ഞാനെന്റെ സ്വന്തമാക്കി,
കളിവാക്കിനാൽ തുടങ്ങിയ അടുപ്പം ഇന്നിവിടെ വരെ എത്തി നിൽക്കുന്നുണ്ട് ങ്കിൽ അതവളുടെ മാത്രം വിജയമാണ്. ഒരു പെണ്ണിന്റെ വിജയം....
അല്ലെങ്കിലും സ്നേഹിക്കുന്നവരെ തന്നെ വിവാഹം കഴിക്കുക ന്നതല്ലേ വല്യ ഭാഗ്യം...!
ഞങ്ങളെ രണ്ടാളേം ഒരു താലി ചരടിൽ ഒന്നാക്കുമ്പോൾ അവൾ നെഞ്ചോട് കൈ കൂപ്പി കണ്ണുകളടച്ചു പ്രാത്ഥിച്ചു, താലി ഇരു കണ്ണുകളേക്കും ചേർത്ത് ചുണ്ടോട് ചേർത്തൊന്ന് മുത്തി., നെറുകിൽ ചാർത്തിയ സിന്ദൂരത്തിന്
💬 Comments
View all comments