Chapter Title : നിശാഗന്ധി 7 [വേടൻ]
പുറമെ ന്റെ സ്നേഹത്തിന്റെ ചുംബനവും നൽകി ഞാൻ അകലുമ്പോൾ അവളത് കണ്ണുകളടച്ചു സ്വീകരിച്ചു., കൂടെ നിന്നവരിൽ പലർക്കും ചിരി പടർന്നെങ്കിലും ഞങ്ങളിൽ ആ ചുംബനത്തിന് ഒരു ആയുസ്സൊളം വിലയുണ്ടായിരുന്നു.
ന്റെ കയ്യും പിടിച്ചു മണ്ഡപത്തിന് ചുറ്റും വലം വെക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം ന്നിലേക്കും നീണ്ടിരുന്നു.
പിന്നെ അങ്ങോട്ട് ബഹളം തന്നെ ബഹളം... ഫോട്ടോ എടുത്ത്... എടുത്ത് മനുഷ്യൻ ഇല്ലാണ്ടായി..
കഴിക്കാൻ പോകാം ന്ന് പറഞ്ഞപോളാണ് ഞങ്ങളെ അവരൊന്ന് വെറുതെ വിട്ടത്.
ഇന്നലെ വരെ സ്വന്തം ന്ന് പറയാൻ പറ്റാത്തിരുന്ന ബന്ധം ഇന്നെന്റെ ജീവൻ ആയി തീർന്നു.. ഞാനാ ജീവന്റെ കയ്യും പിടിച്ചു ഓഡിറ്റോറിയത്തിലേക്ക് കയറി.
ഓഡിറ്റോറിയത്തിലേക്ക് കയറിയതും കുറെ എണ്ണം ന്നെ വന്നങ്ങ് പൊതിഞ്ഞു,
"" ചേച്ചി ഇപ്പോ വിട്ടേക്കാവേ... ""
ന്ന് അമൽ പറഞ്ഞതും അവള് ഒന്ന് സൂക്ഷിച്ചു നോക്കി തലയനക്കി, അവളുടെ മറുപടി കിട്ടിതും അവനെന്നേം വലിച്ചോണ്ട് ദൂരേക്ക് നടന്നു,
"" ടെൻഷണുണ്ടോ...?? "" ന്ന് ചോദിച്ചതിന് ഞാൻ ഉണ്ടെന്ന് പറഞ്ഞതും അവൻ അരയിൽ നിന്നൊരു ബെകാടി പുറത്തെടുത്തു.
"" സിദ്ധു.... "" ന്ന് വിശാലിന്റെ വിളി വന്നതും ഞാൻ അങ്ങോട്ടേക്ക് നോക്കി...
"" നീയടിക്കാൻ പോവാണോ...?? " " അവന്റെ അപ്പോളത്തെ മുഖം കണ്ട് അല്ലെന്ന് ഞാൻ പറഞ്ഞു പൊയ്.
"" ആഹ്ഹ്... ന്നാ അടിക്കണ്ട.. നീ ചെല്ല്... അവിടെ തിരക്കും... ""
അവനെന്നെ പറഞ്ഞു അകത്തേക്ക് വിട്ടു. കൂടെ അമലിനോട് ചൂടാവുന്നതും കണ്ടു.
ഞാൻ തിരികെ വരുമ്പോൾ അവൾ കയറിയില്ലായിരുന്നു ഏതോ ബന്തുകളോട് സംസാരിച്ചു നിൽക്കായിരുന്നു.
ഞാൻ അടുത്തേക്ക് ചെന്നതും
💬 Comments
View all comments