Chapter Title : നിശാഗന്ധി 7 [വേടൻ]
അവരോട് ശെരിയെന്നും പറഞ്ഞു ന്റെ കയ്യിൽ കൈ കോർത്തു അകത്തേക്ക് നടന്നു.
ടേബിളിലേക്ക് കഴിക്കാനായി ഇരിക്കുമ്പോ അവൾ സാരീയുടെ മുന്താണി കൊണ്ട് ന്റെ മുഖമാകെയൊന്ന് ഒഴിഞ്ഞു. നെറ്റി തടത്തിലെ വിയർപ്പ് തുള്ളിയെയും തുടച്ചവൾ സ്വന്തം മുഖവും ഒന്നുഴിഞ്ഞു.
"" നല്ലുഷ്ണമുണ്ടല്ലേ...? "" ഞാൻ അവളോട് തിരക്കുമ്പോ അവളതേ ന്ന് തലയനക്കി,
"" മോനെ.. ടാ.. ഈ ഫനൊന്നിടോ..?? ""
ന്റെ വാക്ക് കേട്ടവൻ ഫാൻ ഓണാക്കിയതും സ്വർഗം കിട്ടിയത് പോലെ തോന്നി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ന്താ മോളെയിത്...ഏഹ്... നിനക്ക് അറിയാത്തവരൊന്നുമല്ലല്ലോ ഞങ്ങളെ..
പിന്നെ ഇവർക്ക് ഇപ്പോ വേണേലും അങ്ങോട്ടേക്ക് വരല്ലോ... പിന്നെന്താ..! ""
കാറിൽ കയറുന്നതിന് മുന്നേ അമ്മേ കെട്ടിപ്പിടിച് കരയുന്നവളെ സമാധാനിപ്പിച്ചു വല്യമ്മ എത്തിയിരുന്നു.
"" അതെ....ഇന്നലെ വരെ എനിക്ക് സിദ്ധുനെ കാണണം.. എന്നെയിപ്പോ സിദ്ധുന്റടുത് കൊണ്ടോണം ന്നൊക്കെ പറഞ്ഞു വാശി പിടിച്ച പെണ്ണാ നിന്ന് കരയണേ... ""
അമ്മ വല്യമ്മയുടെ വാക്കിനെ കൂട്ടുപ്പിടിച്ചു അവളെ കളിയാക്കുമ്പോ, ആ കരച്ചിലിനിടയിലും അവളൊന്ന് ചിരിച്ചു.
പിന്നെ വീട്ടിൽ ചെന്നിട്ടും അവളെയെനിക്കൊന്ന് കണ്ട് കൂടി കിട്ടിയില്ല. ഞാനും പിന്നെ തിരക്കായി പൊയ്രുന്നു.
വൈകിട്ട് അവരുടെ രീതിയിൽ ഒരു ചെറിയ മോതിരം ഇടൽ ചടങ്ങ് പോലെ നടത്തി..പള്ളില് വെച്ചോന്നുമല്ല, ചെറിയൊരു ഹാൾ റെന്റിന് എടുത്തിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മുറിയിലെ വെളിച്ചം ഇടക്കൊന്ന് തുറന്ന് വന്ന ഇരുട്ടിലേക്കും കടന്നു,
കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി, ഒരുസെറ്റ് സാരിയും ചുറ്റി, തലയിൽ മുല്ലപ്പൂ മണവും കൊണ്ടവൾ നികരികിലേക്ക് നടന്നെത്തി, അവൾ അകത്തേക്ക് കയറിയതും ചില ചിരിയോടെ ആ വാതിലും അടഞ്ഞു.
""ആകെ മുഷിപ്പായല്ലേ പെണ്ണെ..
💬 Comments
View all comments