Chapter Title : നിശാഗന്ധി 7 [വേടൻ]
"" അവള് വന്നെന്റെ അരികിൽ നിന്നതും ഞാൻ തലയുയർത്തി അവളെ നോക്കി, ആ മുഖത്ത് ഒരുതരം ചിരിയും, നാണവും..
"" ന്താടി... നീയേ.... "" അവളുടെ മുഖത്തെ ചിരികണ്ട് ഞാനവളെ മുഴുവനായൊന്നു നോക്കിയതും പറയാൻ വന്ന വാക്കും മുറിഞ്ഞു പൊയ്. ഞാൻ നോക്കുമ്പോ നാണം കൊണ്ട് തറയിൽ കളം വരക്കുന്നു.
"" നീയെന്താ ന്റെ പെണ്ണെ ഈ കാണിക്കണേ.. ""
അവളുടെ പ്രവർത്തി കണ്ട് പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു ഞാൻ ചോദിച്ചതും
"" നാണങ്കോണ്ടാ... "" ന്ന് തലതാഴ്ത്തി പറയുമ്പോ, ആ മുഖത്തെ ചേഷ്ടകൾ.. ഞാൻ ആ കയ്യിൽ കൈ നീട്ടി പിടിച്ചെന്റെ നേരെ അടുപ്പിക്കുമ്പോ ഒരു ചെറു ഞെട്ടലോടെ അവളെന്റെ അരികിലേക്ക് വീണു. പാൽ ഗ്ലാസ്സ് കയ്യിൽ നിന്ന് വാങ്ങി മേശേമേൽ വെക്കാൻ തുടങ്ങിയതും അവളെന്നെ തടഞ്ഞു.
"" അതങ്ങ് കുടികാം വാവേ... "" ഞാനവളെ നോക്കി,
അവളിൽ ഞാനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരുതരം ഭാവം.
"" ന്താ ന്റെ പെണ്ണെ നിനക്ക് പറ്റിയെ...?? ""
ആ മുഖം കയ്യിൽ കോരിയെടുത്തു ഞാൻ അത്രേയേറെ പ്രണയാർദ്രമായി ചോദിച്ചതും,
"" ഇതൊക്കെ ഞാനെന്നെ ആഗ്രഹിച്ചു തുടങ്ങിയതാ പൊന്നെ... അപ്പൊതിന്റെ ഓരോ അണുവും നിക്ക് ആസ്വാധിക്കണം..
ന്റെയി കല്യാണ പുടവയിൽ നിനക്കെന്റെ ചെക്കന്റെയാവണം......""
അവളുടെ മുഖത്തെ തഴുകിയ കൈകളിൽ കൈ ചേർത്തവളതിൽ ഒരു മുത്തം നൽകി. ഞാൻ അവളുമായി ആ ബെഡിലേക്ക് പതിയെ വശം ചേർന്ന് കിടന്നു.
"" ഇന്ന് വേണോടാ... ന്റെ മോളാകെ വയ്യാണ്ടിരിക്കയല്ലേ... "" ആ മുഖത്തേക്ക് കൈ എത്തിച്ചു,
"" അതൊന്നും കുഴപ്പയില്ല...!!
💬 Comments
View all comments