Chapter Title : നിശാഗന്ധി 7 [വേടൻ]
പതിയെയാ കാലിലേക്ക് മുഖം ചേർത്തൊന്ന് മുത്തി നില്കുമ്പോ, സൈഡിലെ ഡ്രോയറിലേക്ക് കൈ നീട്ടി ഞാൻ വീണ്ടും കാലിൽ പിടുത്തമിട്ടു,
ഇടക്ക് കാലിലേക്ക് ഒഴുകിയെത്തിയ തണുപ്പിന്റെ രെസം അവളിലേക്ക് അറിഞ്ഞതും അവൾ കിടന്ന കിടപ്പിൽ തന്നെ മുഖമുയർത്തി നോക്കി, അപ്പോളേക്കും.
ഒരു കാൽ വിട്ട് മറ്റേ കാലിലേക്ക് ഞാനാ സ്വർണ്ണപാദസരം കൊളുത്തിയിട്ടിരുന്നു.
"" വാവേ.. "" കണ്ണിൽ കണ്ടതെന്തോ വിശ്വസമാകാതെയവൾ പിടഞ്ഞാ കട്ടിലിൽ നിന്നെണ്ണിക്കുമ്പോ ആ മുഖത്തെ ആചാര്യത്തിന്റെ ഭാവം ഞാൻ മനസ്സാൽ കുറിച്ചിട്ടു.
നിറ കണ്ണോടെ ന്നെയൊന്ന് നോക്കിയവൾ, പൂണ്ടടക്കം വലിഞ്ഞു മുറുക്കുമ്പോ നിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
"" ഇഷ്ടയോ....?? ""
ന്റെ മുന്നിലായി നീട്ടിയ കാലിലേക്കും അവളിലേക്കും നോക്കികൊണ്ട് ഞാൻ ചോദിച്ചതും, അവളെന്റെ നെറുകിൽ ചുണ്ട് ചേർത്തു.
"" മ്മ്... ന്റെ വല്യൊരു ആഗ്രഹയിരുന്നുത്..., ""
പറഞ്ഞതും ആ മുഖത്തേക്കൊരു ചിരി ഓടിയെത്തി, പിന്നത് ഒരു കരച്ചിലായി ന്റെ മേത്തേക്ക് വീണു..
"" പാദസരൊക്കെ കിട്ടിയല്ലോ പെണ്ണേ.. ""
ഉച്ചതിരിഞ്ഞു നേരെ ഞങ്ങൾ തറവാട്ടിലേക്ക് വിട്ടിരുന്നു,
അടുക്കളപ്പടിയിൽ അടർത്തിയിടുന്ന ചക്കചുള തിരഞ്ഞു മാറ്റുന്ന വല്യമ്മ ഞങ്ങൾ വരുന്നത് കണ്ടു അവളോട് ചോദിച്ചതും,
"" വല്യമ്മ ങ്ങനെയറിഞ്ഞ്...??'"
ന്ന് ഞാൻ ചോദിച്ചതും, പൂജ ഫോട്ടോ കാണിച്ചെന്നും പറഞ്ഞു,
"" ന്നാ ഞാനുയിരിക്കാം... ""
അവരെ കണ്ടു തന്റെ ചുരിദാർ ഷാൾ ഒന്ന് മേടഞ്ഞു കെട്ടി ചെന്നവർക്കൊപ്പം അവിടിരുന്നു.
"" ഹാ കയ്യിലപ്പിടി അരക്കാവും പെണ്ണെ.. എണ്ണിറ്റെ നീ.. ന്നിട്ട് അപ്രത്തെങ്ങാനും പോ.... ""
അവളിരുന്നതും അതൊന്ന് തടയാൻ ശ്രമിച്ചു ചെറിയമ്മ പറഞ്ഞതും ,
"" പിന്നെ.. അതൊന്നും
💬 Comments
View all comments