0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

കുഴപ്പ്യില്ല...

വല്യമ്മേ ദേ...യാ, ചക്കയിങേടുത്തെ... ""

അതിനൊന്ന് ചിരിച്ചവൾ, കയ്യിലേക്ക് കുറച്ച് എണ്ണയും തേച്ചു അവിടിരുന്നു, വല്യമ്മേ കണ്ണിറുക്കി കാണിച്ചു.

"" പൊടി പെണ്ണെ... "" അതിന് ചിരിച്ചുകൊണ്ട് വല്യമ്മ ചക്ക അവൾക് നേരെ നീട്ടിതും,

"" അതെ.. പൊടി വിടുന്ന്.. ""

അവർക്ക് കൂട്ടുപിടിച്ചു ഞാൻ അതിൽ നിന്നൊരു ചുള കയ്യിലെടുത്തു. ഉടനെ കൈ കേണ്ടക്ക് കിട്ടിയോരടി ചെറിയമ്മേട വക.

"" നീ അപ്പറത്തെങ്ങാനും പോയെ ന്റെ കണ്ണാ... പെണ്ണുങ്ങള് കൂടിയിരിക്കണടത്ത് നിക്കാൻ നാണയില്ലേ ചെക്കാ നിനക്ക്...!""

നിക്ക് അടി കിട്ടി ന്ന് കണ്ടതും ഓരത്തിരുന്നൊരു ചിരി. കണ്ണുരുട്ടി പേടിപ്പിച്ചു, ലക്ഷ്യം വെച്ച ചുള കയ്യിലാക്കി ഞാൻ ചെറിയമ്മേടെ കവിളിൽ ഒന്ന് കുത്തി...

"" ഓഹ്... പിന്നെ പോ... പെണ്ണെ ചുമ്മാ ജാടയിടാണ്ട്... ""

അതും പറഞ്ഞു ഞാന ചുള നന്നാക്കി വായിലേക്കിട്ട്,

"" ചെക്കാ വെറും വയറ്റിൽ കഴിച്ചിനി വയറ് കേടാക്കണ്ട... നീ പോയെ അപ്പറത്ത്... ""

കവിളിൽ കിട്ടിയ കുത്തിന്റെ നീരസം മുഖത്തേക്ക് കാണിച്ചു ചെറിയമ്മ ന്റെ കൈക്ക് പിടിച്ചു മാറ്റി നിർത്തി.

""ഓഹ് നമ്മളിനി നിന്നിട്ട് നിങ്ങള് പെണ്ണുങ്ങടെ കുശുകുശുപ്പ് മുടങ്ങണ്ട... നമ്മള് പോവാണേ...

അപ്പൊ ഷെരി..............""

വായിലിട്ട ചുളയുടെ ബാക്കിയും ചവച്ചിറക്കി ഞാൻ അവർക്ക് ചുറ്റും ഒന്ന് നടന്ന് അടർത്തി യിട്ട് കൊണ്ടിരുന്ന സ്റ്റെഫിയ്ക്കും വല്യമ്മക്കും അടുത്തെത്തിയതും ഞാൻ താഴേക്ക് മിന്നൽ വേഗത്തിലാഴ്ന്നു ഒരു പിടി കയ്യിലെടുത്തു പുറത്തോട്ട് ഓടി..

"" ടാ........ "" ന്താണ് നടന്നത് ന്ന് വ്യക്തമായതും വല്യമ്മ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു. പക്ഷെ അപ്പോളേക്കും

💬 Comments

View all comments