0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

ഞാൻ അകത്തേക്ക് കയറിയിരുന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" വല്യേട്ടാ..വല്യേട്ടോ..... ങ്ഹാ... ഇവിടിരിക്കുകയാണോ..?? ""

അകത്തെ കസേരയിൽ ഇരുന്ന് കൊണ്ട് വന്ന ചക്കയും കഴിച്ചോണ്ട് ടീവി കാണുമ്പോളാണ് പൂജ അങ്ങോട്ടേക്ക് വരുന്നത്.വന്നതും ന്റെ മടിയിൽ ഇരുന്ന ഒരു ചുള അവൾ കൈക്കലാക്കി ന്റെ തോളിലേക്ക് കൈയും ചാരി സൈഡിലേക്ക് ഇരുന്നു.

"" ഹ്മ്മ്... ന്തേ...?? ""

അവള് വന്നത് ശ്രദിക്കാതെ ഞാൻ ചോദിച്ചതും, അവളടുത്തത് കയ്യിലെടുത്തു.

"" നിനക്ക് വേണേൽ നീ പൊയ് എടുക്കെടി...

ഇതെന്റെയാ... ""

അവളുടെ കഴിപ്പ് നോക്കി ഞാൻ മുരണ്ടു ഒപ്പം പ്ലേറ്റ് പുറകിലേക്ക് മാറ്റിപ്പിടിച്ചു.

"" ഓഹ് പിന്നെ... ഇങ്ങോണ്ടാ... ""

ഒന്ന് ചൂർന്നു നോക്കിയവൾ അത് വകവെക്കാതെ ന്റെ കയ്യിന്ന് അത് തട്ടിപ്പറിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടതും

"" നീയെന്തോന്നാ നുമ്പേ... പറയാവന്നേ...!""

അവളുടെ കയ്യിൽ ഇരിക്കുന്ന പാത്രത്തിൽ നിന്നും ഞാനും ഒരെണ്ണം കയ്യിലെടുത്തു.

"" ഹാ.... വന്ന കാര്യം മറന്ന്.. അദേ... ""

ഒരേസമയം രണ്ടെണ്ണം വായിലേക്ക് കുത്തികേറ്റി അവളെന്റെ മുഖത്തേക്ക് നോക്കി

"" സമയോണ്ട്...!! ഇറക്കിട്ട് പറഞ്ഞാ മതി.. ഇനി തൊണ്ടേൽ കുടുങ്ങിട്ട് കൊണ്ടോടാൻ വയ്യ...""

അതിന് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു, അവിടുന്ന് കയ്യും തൂത്തു എഴുനേറ്റു.

"" വാ... വന്നേ... നിക്കൊന്ന് പൊറത്തോണം... ""

അവസാനത്തെ കഷ്ണം വായിലേക്ക് വെക്കാൻ തുടങ്ങുമ്പോ അവളെന്റെ കൈക്ക് കേറി പിടിച്ചു..

"" നിനക്ക് വേണേൽ നീ പൊടി... അതിന് ഞാനെന്തിനാ വരണേന്ന്..?? ""

"" ഒന്ന് വായേട്ടാ, പ്ലീസ്... നിക്ക് നടക്കാൻ വയ്യാത്തോണ്ടല്ലേ..... ""

അവളൊന്ന് കെഞ്ചി ന്നോട് മുഖമനക്കുമ്പോൾ

💬 Comments

View all comments