Chapter Title : നിശാഗന്ധി 7 [വേടൻ]
ന്താട്ടാ...?? ""
ആഹ്ഹ് പെട്ട്... ന്റെ മുഖഭാവം കണ്ടു അവള് പുരികം വളക്കുമ്പോ
"" അത്... അതുപിന്നെ നിക്ക് തൊഴാൻ അറിഞ്ഞുടാ.. ""
ഞനൊരു ചമ്മലോടെ അവളോട് പറഞ്ഞതും.
"" അത്രേ ഉള്ളോ.. ഇതിനാണോ കിടന്ന് വിയർത്തെ... ഡോണ്ട് വറി മാൻ.. ഞാനില്ലേ... ""
അവളൊന്ന് ചിരിച്ചു അകത്തേക്ക് കയറി, കൂടെ ഞാനും
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" നീയുണ്ടോ അകത്ത്...?? ""
ഞാൻ നേരെ വെളിയിലെ ബാത്‌റൂമിലേക്ക് നടന്നതും, അകത്ത് അനക്കം.
"" ഹാ.. കുളിക്കാ... "" ന്റെ മറുപടിക്ക് അവളൊന്ന് ശബ്ദം അയച്ചതും,
"" ആഹ്ഹ്.. ശെരി... "" ഞാൻ നേരെ കിണറ്റിൽ കരയിലേക്ക് നടന്ന്, ഇട്ടിരുന്ന ഷർട്ട് അഴിച്ചു കപ്പി കിണറ്റിലേക്കിട്ട് വെള്ളം കോരി തലവഴി ഒരു എട്ട് തോട്ടി വെള്ളം ഒഴിച്ചു, മതിയാക്കി തോർത്ത് തപ്പുമ്പോ തോർത്ത് കാണാനില്ല..
ആഹ്ഹ് ഇനി മുറ്റത് പോയിട്ട് നോക്കാം, ന്നൊരു ചിന്തയിൽ മുന്നോട്ട് നനഞ്ഞ കയ്യിലും ചെറുതായ് പിഴിഞ്ഞ് നടന്നതും
"" ആഹ്ഹ്ഹ്... തോർത്താണ്ടിതെങ്ങോട്ട് പോവാ സിദ്ധു..??
പനിക്കാനിനി വേറെവെല്ലോവേണോന്റെ കർത്താവെ... ""
അവൾ കയ്യിലേക്ക് മടക്കിയിട്ടിരുന്ന ചുരിദാറും കൊണ്ട്, ഒരു നൈറ്റിയുമിട്ട് നികരികിലേക്ക് ഓടിയെത്തി, ന്നെ പിടിച്ചവിടെ നിർത്തി, മുടി ഉണങ്ങാൻ കെട്ടിവെച്ച തന്റെ തലയിലെ തോർത്തഴിച്ചവൾ ന്നെ തോർത്താൻ തുടങ്ങി.
"" എവിടെക്കായി ഓടി പോണേ.. തലേ വെള്ളമിറങ്ങിയ... ജലദോഷം വരുന്ന് അറിയില്ലേ, നിനക്ക് ..... ഏഹ്... ""
ന്നെ പിടിച്ചു നിർത്തി അല്പം പൊങ്ങി നിന്ന് തലതോർത്തുന്നവൾക്ക് മുന്നിലേക്ക് ഞാനല്പം കുനിഞ്ഞിരുന്നു. അതോടെ പെണ്ണിന് കുറച്ചൂടെ സുഖായി.. പക്ഷെ അന്നേരമെല്ലാം ന്റെ നോട്ടം
💬 Comments
View all comments