0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

അറിയാണ്ട് പറ്റിതാ... ""

ഞനൊന്ന് തല ചെരിച്ചു പറഞ്ഞതും അവളൊന്ന് ചിരിച്ചു, പിന്നെ കുഴപ്പമില്ല ന്ന് ചുണ്ടനക്കി.

നല്ലൊരു കൊച്ച്... കാണാനും സുന്ദരി..!!

നല്ല ചിരിയും നല്ല ജീവനുള്ള കണ്ണും..

"" എന്നും വരാറുണ്ടോ...?? ""

"" ഏഹ്.. ന്താ...!"" അവളുടെ ചോദ്യം കേൾക്കാത്തത് പോലെ ഞാൻ ഒന്നുടെ ചോദിച്ചതും,

ന്റെ ഭാവം കണ്ടാവണം അവളൊന്ന് ചിരിച്ചു... ഹാ ന്താ ചിരി...

""അമ്പലത്തിൽ ന്നും തൊഴാൻ വരാറ്ണ്ടോന്ന്...??""

ശബ്ദം താഴ്ത്തി, മുന്നിലേക്ക് കയ്യും കൂപ്പി ന്നോട് ഒരു ഈണത്തിൽ ഒന്നൂടി ചോദിച്ചതും,

"" ആഹ്ഹ് ഇടക്ക്....

അല്ല ഇയ്യാൾ എന്നും വരാറുണ്ടോ...?? ""

"" അഹ്....ഞാൻ എല്ലാ ദിവസോം വരാറുണ്ട്...

അതെന്താ ഇടക്ക് മാത്രം ഇറങ്ങാൻ... അങ്ങനെ പാടുള്ളു ന്നുണ്ടോ..?? ""

ന്റെ മറുപടിക്ക് ഒന്ന് അടക്കി ചിരിച്ചവൾ ന്നെ നോക്കുമ്പോൾ, ആ മിഴികൾ ഒന്നിടറി.

"" അതല്ല... നിക്ക് തൊഴാനറിഞ്ഞൂടാ അതാ.. ""

ഞനൊരു ചമ്മിയ ചിരിയിൽ കാര്യം പറഞ്ഞതും അവൾ ഉച്ചത്തിൽ ഒന്ന് ചിരിച്ചു പൊയ്, കൂടെ ന്റെ തോളിലേക്കൊരടി കൂടെ.. ന്നാ അതിച്ചിരി കൂടിപ്പോയി,

അവിടെ ഉണ്ടായിരുന്നവർ ല്ലാം ഞങ്ങളെ നോക്കാൻ തുടങ്ങി, അവള് ഒന്ന് ചമ്മി ചിരി നിർത്തിയെങ്കിലും ന്റെ ചിരി നേരത്തെ നിന്നിരുന്നു

ന്നെ നോക്കി കത്തി ജ്വലിക്കുന്ന കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ എപ്പോളെ അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു.

കണ്ണ് കൂർപ്പിച്ചു ന്നെ നോക്കി തലയനക്കുന്നവൾ, എന്തൊക്കെയോ കണക്ക് കൂട്ടുന്നുണ്ട് ന്ന് നിക്ക് മനസിലായി.

ഇന്നെന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും, തീർച്ച....!!

"" സോറി... പെട്ടന്ന് കേട്ടപ്പോ

💬 Comments

View all comments