Chapter Title : നിശാഗന്ധി 7 [വേടൻ]
ചിരി കണ്ട്രോൾ ചെയ്യാൻ പറ്റില്ല.. ""
പറ്റിയ അബദ്ധത്തിനെയോർത്തവളൊരു ദേതം അറിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ കഴിയുന്ന ഒരവസ്ഥ അല്ലായിരുന്നു ഞാൻ.
"" ഞാൻ പറഞ്ഞത് കേട്ടോ.... ""
പറഞ്ഞതിന് മറുപടി ഇല്ലാതെ നിന്നത് കൊണ്ടാവാം അവളെന്നെ തോണ്ടി വിളിച്ചത്,
അതിന് ഞനൊന്ന് മൂളുമ്പോളും, ന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്നവളിലായിരുന്നു ന്റെ കണ്ണ്.
ന്നെ നോക്കി പുരികം അല്പം വളച്ചു ഒരേ പോലെ തല താഴേക്കും, പിന്നെ നേരെയും ആക്കി കാണിച്ചത് ഒരു സുചനയാണ്..
അതായത്... ഞാൻ അങ്ങോട്ട് വരണോ അതോ നീ ഇങ്ങനോട്ട് വരോ ന്നുള്ള ബധിര മുഖവാർത്തയാണ് അവിടിപ്പോ ആരെങ്കേറിയത്.
അതിനുള്ള മറുപടി കണ്ണാൽ നൽകി ഞാൻ മുന്നോട്ടേക്ക് നീങ്ങി.
"" അയ്യോ....പോവണോ....?? ഞാനുമ്പേ ചിരിച്ചത് കൊണ്ടാണോ പോണേ.....?? "'
ഞനൊന്ന് തിരിഞ്ഞു നോക്കി, ആ കണ്ണുകൾ ന്നെ ദയനീയമായി നോക്കി, നിക്ക് ന്ത് പറയണം എന്നറിയാതെ നിന്ന് പൊയ്.
പക്ഷെ ന്റെ മനസ്സ് അറിഞ്ഞത് പോലെ അമ്പലത്തിന്റെ നട തുറന്നു.. ഒരു കൂപ്പു കയ്യോടെ തൊഴുതു നിൽകുമ്പോൾ, പ്രാർത്ഥന കഴിയാൻ നിക്ക് ഏറെ നേരം വേണ്ടി വന്നു.
"" ഈശ്വരനോട് കാര്യായിട്ട് ന്തൊക്കെയോ പറയണ കണ്ടല്ലോ....?? ന്താ ഇത്രേ രഹസ്യം...?? '"
പ്രസാദം വാങ്ങാൻ നിന്നപ്പോളും തിരക്കിനിടയിൽ ഇടിച്ചു കേറി നിക്കൊപ്പം എത്തി അവൾ ന്നോടായി ചോദിച്ചവളൊന്ന് മന്ദഹസിച്ചു
"" ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചതാ....!""
അതെ.. അതാണ് ശെരിയായ ഉത്തരം... ഇപ്പോളത്തെ എന്റെ അവസ്ഥക്ക്..
പക്ഷെ അവള് അതിനും ഒന്ന് ചിരിച്ചു,
"" തമാശക്ക് കുറവൊന്നുല്ല... ഐ ലൈക് യുവർ ഹ്യൂമർ സെൻസ്... ബൈ
💬 Comments
View all comments