Chapter Title : നിശാഗന്ധി 8 [വേടൻ]
ബദ്ഷാ...!!
"" പിന്നെ...... വെട്ടിപ്പറിച്ചിട്ടിട്ട്, പിന്നെന്തിന് പ്രതികാരം... ന്തിന്... ""
അവനൊന്ന് ദീർഘനിശ്വാസം വിട്ട് ഫോൺ കട്ടാക്കി,
ഞാൻ നേരെ തിരിഞ്ഞു അമലിനെ നോക്കി,
"" അവനൊന്ന് തിരക്കിട്ട് പറയാന്ന് പറഞ്ഞു..നീയെന്തായാലും വാ... വല്ലോം കഴികാം...""
ഞാനവനെയും കൂട്ടി നേരെ ഫ്ലാറ്റിലേക്ക് നടന്നു.
"" പിന്നെ അളിയാ... പറയുന്നോണ്ട് ഒന്നും തോന്നരുത്...!
നീയും നിന്റെ പെണ്ണും കൂടെ ന്ത് മറ്റേതാടാ നാറി... ആ ഫ്ലാറ്റിൽ കാണിച്ചു വച്ചിരിക്കുന്നെ... ഏഹ്.. ""
ഞാൻ അവനെയൊന്ന് ഉന്തി അവന് നേരെ ശബ്ദം ഉയർത്തി..
"" ന്താടാ... ന്താ പ്രശ്നം...?? "" അവനെന്നെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കിയതും,
"" ന്റെ പൊന്ന് മോനെ...നിങ്ങള് വന്നപ്പോ കണ്ട ഫ്ലാറ്റാണോടാ അത്.... എന്തുവാടേ... മുനിസിപ്പാലിറ്റിക്ക് ഉണ്ടാവല്ലോടാ ഇതിലും വൃത്തി...
ആ പെണ്ണിന് ഇതിലും വലുതൊന്നും വേണ്ട വല്ലോം പറയാൻ...
അവള് അതുപോല ആ ഫ്ലാറ്റ് നോക്കുന്നെ. അപ്പോ പിന്നെ അത് കണ്ടിട്ട് നിന്നെയൊക്കെ കൊല്ലാതെ വിട്ടത് തന്നെ വല്യന്തോപുണ്യം... അതോണ്ട് അളിയാ... പ്ലീസ്... ന്നെ നീ കൊലക്ക് കൊടുക്കരുത് ""
ഞാൻ അവന് നേരെ കൈ കൂപ്പി, അവൻ ഒന്ന് തലയനക്കി നിക്കൊപ്പം അങ്ങോട്ട് നടന്നു.
"" അല്ല... നിങ്ങള് ഭയങ്കര ബഹളമാണെന്ന് അടുത്തുള്ള ചേച്ചിമാര് പറഞ്ഞല്ലോ... ന്താ സംഭവം...?? ""
ഞാൻ ചോദിച്ചതും അവൻ ന്നെ നോക്കിയോന്ന് ഇളിച്ചു.
"" അത്... അതളിയാ കഴിഞ്ഞ ദിവസം..ചെറിയൊരു സൗന്ദര്യപിണക്കം... അപ്പോ അങ്ങനെ പറ്റിത... സോറി... ""
"" നിക്കെന്തിന് സോറി... കംപ്ലയിന്റ് കൊടുക്കാതെ വിട്ട ആ ചേച്ചിമാരോട് പോയി പറ സോറി... ""
💬 Comments
View all comments