Chapter Title : നിശാഗന്ധി 9 [വേടൻ]
ന്റെ ചുണ്ടിലൊന്ന് മുത്തിയകന്നു.
ന്റെ പ്രാണനെയും നെഞ്ചിലേറ്റി അകത്തേക്ക് നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പിണക്കത്തിനും സ്നേഹത്തിനും ഒടുവിൽ ഹാളിലെ വെള്ള സോഫയിലേക്ക് അവളിരുന്നു, തറയിലെ തണുപ്പേറ്റ് ഞാൻ അവൾക്ക് ചാരെയും, അത് കണ്ടവളെന്റെ മേലേക്ക് ആ സ്വർണ്ണകൊലുസ്സിട്ട വെളുത്ത പാതങ്ങൾ ഇറക്കി വെച്ചു.
ഒരു ചിരിയോടെ ഞാനാ കാലിനേം പരിപാലിച്ചു അവൾക്കൊപ്പം ടീവിലേക്ക് കണ്ണ് പായിച്ചു.
"" ചെക്കാ.... ""
ഇടക്കെപ്പോളോ മുറിഞ്ഞു പോയ അവളുടെ കാലിലെ സുഖം നഷ്ടമായതും അവളാ കൊലുസ്സൊന്നിളക്കി,
"" കേക്കണണ്ട്... പറഞ്ഞോ..! ""
ടിവിയിലെ ശ്രദ്ധ വിടാതെ തന്നെ ഞാനവളുടെ വിളികേട്ടു.
"" നമ്മക്കൊന്ന് വീട്ടി പോയാലോ...?? ""
ഞാനവളെ മുഖമുയർത്തിയൊന്ന് നോക്കി, ചിരിയോടെ ന്നെയും നോക്കി അവളങ്ങനെ ഇരിക്കുന്നു.
"" അതെന്താ പെട്ടെന്ന് ഒരു മോഹം..?? ""
പഴേ പടിയിരുന്നു ഞാൻ വീണ്ടും ടീവിലേക്ക് ശ്രദ്ധ കൊടുത്തു.
അപ്പോളേക്കും ന്റെ മേലുള്ള ആ വെളുത്ത കാലവൾ എടുത്ത് മാറ്റി ന്റെ തൊളിലൂടെ കയ്യിട്ട് ന്നെ ചേർത്തു നിർത്തി, സോപ്പാണല്ലോ...
"" നിക്കിവിടം മടുത്ത് കൊച്ചേ..,നമ്മക്ക് നമ്മടെ വീടും, മ്മടെ നാടും, കുളോം, പാടോം പറമ്പും, ന്ത് രെസയിരുന്നല്ലേതൊക്കെ.. "" അവളൊന്ന് ശ്വാസം വലിച്ചു വിട്ടു. ഒപ്പം ന്റെ കവിളിൽ വിരൽ ചേർത്തൊന്ന് പിച്ചി.
"" ഹാ.. വേദനക്കുന്നടി..."" ഞാനാ കൈ തട്ടി മാറ്റി, ന്നിട്ടും ഞാൻ ഒന്നും പറയാതെ നില്കുന്നത് കണ്ടവൾ പിന്നൊന്നും പറയാതെ മുറിലേക്ക് പൊയ്,
കുറച്ച് കഴിഞ്ഞങ്ങോട്ട് കയറി ചെല്ലുമ്പോ ആരോടോ ഉള്ള വാശിക്ക് ഓരോന്ന് അടുക്കി പിറക്കുന്നവളെയാണ് കാണുന്നത്..
"" അല്ലേലും ഇപ്പൊ.. വന്ന് വന്ന്.. ഒരു സ്നേഹോമില്ലാണ്ടായിട്ടുണ്ട്.. സ്നേഹക്കെ ഉണ്ടെന്ന് വെറ്തെ പറയണതാ ഇവിടൊരോരുത്തര്...'" അവളുടനെ കെറുവിച്ചു മുഖം കോട്ടി,
ന്നെ കണ്ട് മുഖം വെട്ടിച്ചു അലമാരക്കുളിലേക്ക് മടക്കിയ തുണി ദേഷ്യത്തിൽ അടുക്കി വെക്കുന്ന തിരക്കിലാണ് പെണ്ണ്..
"" സ്വന്തം ഭാര്യ ഒരാഗ്രഹം പറഞ്ഞിട്ട് സാധിച്ചു കൊടുക്കമ്പോലും മെനക്കേടാതെ നിക്കണ കണ്ടില്ലേ ജന്തു... ""
അവളുടെ കളികളെല്ലാം കണ്ട് ആ കട്ടിളപ്പടിയിൽ ചാരി നിൽക്കുന്ന ന്നോടായി പിന്നെ..
"" രാത്രി 10 മണിക്ക ബസ്സ്.. ഇവിടെ കിടന്ന്
💬 Comments
View all comments