0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 704

പറഞ്ഞു അവളത് അവിടെ നിർത്തി, പിന്നെ,

അവർക്ക് പരാതി മുഴുവൻ ഒറ്റ മോളുടെ കല്യാണം കാണാൻ കഴിയുന്നില്ലാലോ ന്നുള്ള വിഷമം ആണ്. അത് പറയുമ്പോ ആ അമ്മയുടെ മുഖത്തെ വേദന നിക്ക് കാണാൻ കഴിഞ്ഞു.

അങ്ങനെ എല്ലാരോടും സംസാരിച്ചു കഴിഞ്ഞാണ് നിക്കൊരു മുറി കാണിച്ചു തന്നത്. ഞാൻ പിന്നൊന്നും നോക്കാതെ അങ്ങോട്ട് വെച്ച് പിടിച്ചു. ഒന്ന് ഫ്രഷാവുക.. അതാണ് ലക്ഷ്യം.

നേരെ കയറിയോന്ന് കുളിച്ചു, ബെഡിലേക്ക് മറയുമ്പോൾ ഞാൻ അറിഞ്ഞില്ല.. അത് നല്ലൊരു ഉറക്കത്തിലേക്ക് വഴി നീട്ടും ന്ന്.

ആ ഉറക്കം വിട്ടുണരുന്നത് പിറ്റേന്ന് രാവിലെയാണ്, ആകെ ഒരു വ്യക്തത കുറവ് തോന്നിയെങ്കിലും മറിച്ചൊന്നും ചിന്തിക്കാതെ ഉള്ള ബാധത്തോടെ ബെഡിൽ നിന്നും താഴേക്ക്

ഇറങ്ങി, മുഖം ഒന്ന് കഴുകി ഒന്ന് ഫ്രഷ് ആയി...

ആദിത്യ മര്യാദ,

നേരെ താഴേക്ക് ചെല്ലുമ്പോ മീനാക്ഷിയും അപർണ്ണയും അവിടെ ടേബിളിൽ ഇരിപ്പുണ്ടായിരുന്നു.

"" എന്തോരോറക്കമാടാ ഇത്... എപ്പോ കിടന്നതാന്ന് വല്ല വിചാരോമുണ്ടോ നിനക്ക്...?? ""

ഒന്ന് ഇളിച്ചു അപർണ്ണയുടെ ചോദ്യത്തിൽ നിന്നും ഞാൻ തടി തപ്പി.

"" വാടാ, വാ കാപ്പി കുടിക്കാം... അമ്മേ ദേ ഇവനുടെ കാപ്പിയെടുത്തോ....!!""

മീനാക്ഷി ന്നെ അടുത്തേക്ക് വിളിച്ചു അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി..

"" കിടന്ന് ഒച്ചയിടാതെ പെണ്ണെ, കൊണ്ട് വരുവല്ലിയോ... ""

മുഖത്ത് ഒരു നിറ പുഞ്ചിരിയും സമ്മാനിച്ചു അവളുടെ അമ്മ ന്റെ അരികിലേക്ക് നടന്നെത്തി.

"" ന്നാ മോനെ കാപ്പി കുടിക്ക്... "" ന്റെ കയ്യിലേക്ക് ആ ഗ്ലാസ്സ് തന്നമ്മ, അകത്തേക്ക് പൊയ്..

"" നീയൊക്കെ ഇതെപ്പോ തുടങ്ങി ഈ പോളിംഗ്ഗ്...?

പയ്യെ കഴിക്കെന്റെ അപർണ്ണേ നീ...ഇതൊന്നും ആരും കൊണ്ട് പോവൂല്ല...

ക്കെ നിനക്ക് തന്നെ.... ""

അവളുടെ കഴിപ്പ് കണ്ട് ഒന്ന് കണ്ണ് തുറിച്ച ഞാൻ ഒരല്പം മാറി നിന്നു.. ഇല്ലേ എന്നേം അവള് പിടിച്ചു തന്നേക്കാം ന്നെനിക് തോന്നി.

""പറയാൻ പറ്റൂല... നീയൊക്കെ ചിലപ്പോ

അങ്ങനെയും ചെയ്തുന്ന് വരും... ""

അത്രേം പറഞ്ഞവൾ കയ്യിൽ ഉണ്ടായിരുന്ന വറ്റും വായിലേക്ക് തിരുകി.

"" അഹ് ഹാ, മക്കള് കഴിക്കുന്നേ ഉള്ളോ..??

💬 Comments

View all comments