0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 1.4K

കാപ്പി കുടിക്കാം... അമ്മേ ദേ ഇവനുടെ കാപ്പിയെടുത്തോ....!!""

മീനാക്ഷി ന്നെ അടുത്തേക്ക് വിളിച്ചു അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി..

"" കിടന്ന് ഒച്ചയിടാതെ പെണ്ണെ, കൊണ്ട് വരുവല്ലിയോ... ""

മുഖത്ത് ഒരു നിറ പുഞ്ചിരിയും സമ്മാനിച്ചു അവളുടെ അമ്മ ന്റെ അരികിലേക്ക് നടന്നെത്തി.

"" ന്നാ മോനെ കാപ്പി കുടിക്ക്... "" ന്റെ കയ്യിലേക്ക് ആ ഗ്ലാസ്സ് തന്നമ്മ, അകത്തേക്ക് പൊയ്..

"" നീയൊക്കെ ഇതെപ്പോ തുടങ്ങി ഈ പോളിംഗ്ഗ്...?

പയ്യെ കഴിക്കെന്റെ അപർണ്ണേ നീ...ഇതൊന്നും ആരും കൊണ്ട് പോവൂല്ല...

ക്കെ നിനക്ക് തന്നെ.... ""

അവളുടെ കഴിപ്പ് കണ്ട് ഒന്ന് കണ്ണ് തുറിച്ച ഞാൻ ഒരല്പം മാറി നിന്നു.. ഇല്ലേ എന്നേം അവള് പിടിച്ചു തന്നേക്കാം ന്നെനിക് തോന്നി.

""പറയാൻ പറ്റൂല... നീയൊക്കെ ചിലപ്പോ

അങ്ങനെയും ചെയ്തുന്ന് വരും... ""

അത്രേം പറഞ്ഞവൾ കയ്യിൽ ഉണ്ടായിരുന്ന വറ്റും വായിലേക്ക് തിരുകി.

"" അഹ് ഹാ, മക്കള് കഴിക്കുന്നേ ഉള്ളോ..??

ഹാ.... മോനെന്നാടാ ഒന്നും കഴിക്കാതെ കാപ്പി മാത്രം കുടിച്ചോണ്ട് ഇരിക്കുന്നെ.. ഏഹ്..? ""

അച്ഛൻ ന്നെയൊന്ന് നോക്കി,

"" അല്ലച്ചാ, ഞാനിപ്പോ എണ്ണിറ്റെ യുള്ള് അതാ...!""

"" ആഹ്.. ല്ലാരും വയറ് നിറച്ച് കഴിക്കണം കേട്ടാ.. അമ്മു നീയും.. ""

പുള്ളി ഒരു ചിരിയോടെ മീനാക്ഷിയെ നോക്കി,

"" ഇതെന്നാടി പിള്ളാർക്ക് നീ ഇറച്ചിയൊന്നും വെച്ച് കൊടുത്തില്ലേ.. ഇഹ്ഹ്.. ""

അകത്തേക്ക് കയറുന്ന കൂട്ടത്തിൽ അച്ഛൻ ചോദിച്ചതിന്,

"" ആവുന്നേ ഉള്ളുന്നെ.. ഉച്ചത്തേക്കിന് ശെരിയാക്കാം..

ഇപ്പോ ന്റെ മക്കള് അതും കൂട്ടി കഴിക്കേ.. അമ്മ

💬 Comments

View all comments