Chapter Title : നിശാഗന്ധി 9 [വേടൻ]
ന്റെ സംസാരം കേട്ടിരിക്കുന്ന പോലെ അമ്മ ഇടയ്ക്കിടെ ന്നെ തന്നെ നോക്കി നിൽക്കുന്നതിൽ നിന്ന് ഞാനാണ് തട്ടി വിളിച്ചത്.
"" ഇത് ഞാനോണ്ടക്കട്ടെ മ്മേ... ""
അമ്മയുടെ പണി ഒതുക്കി ബീഫ് കഷ്ണങ്ങളായി അരിഞ്ഞു മാറ്റികൊണ്ടിരുന്ന ന്നോട് ചേർന്ന് നിന്ന അമ്മയെ ഞനൊന്ന് നോക്കി,
"" ആഹ്ഹ് ഹാ നിനക്ക് ഇതും വശോണ്ടോ...?? ""
ന്നെ ഒന്ന് നോക്കി കണ്ണ് മിഴിച്ചു. അതിന് ഒന്ന് ചിരിച്ചു കാണിച്ച് ഞാൻ ന്റെ പണി തുടങ്ങി,
അമ്മ ഓരോന്ന് എടുത്തു തന്നും, എരിവും ഉപ്പും നോക്കി ന്റെ കൂടെ തന്നെ.. ഇടക്ക് രണ്ടിന്റേം തല വെട്ടം ഒന്ന് വന്ന് പോയി എങ്കിലും കേറാനൊന്നും നിന്നില്ല രണ്ടും.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" സിദ്ധുന്റെ വീട്ടിലെ വിശേഷമൊന്നും പറഞ്ഞില്ലാലോ... എല്ലാരും സുഖയിട്ട് ഇരിക്കുന്നോ..'?? ""
ഇറക്കി വച്ച ബീഫ് ക്കറി മൂടി വെക്കുന്ന ന്നോട് അമ്മയോന്ന് മുരടനക്കിയതിന്, ഞാൻ മുഖം കൊടുക്കാതെ തന്നെ മറുപടിയും കൊടുത്തു.
"" ആഹ്ഹ് ഉള്ളവരെല്ലാം സുഖമായിട്ട് ഇരിക്കുന്നമ്മാ..
ഞനെന്നാ അവർടെ കൂടെ ചെല്ലട്ടെ....
ശെരി..""
അടുത്ത ചോദ്യം വരുന്നതിന് മുന്നേ ഞാൻ അമ്മയെയും അടുക്കളയും വിട്ട് വെളിയിലിറങ്ങി.
പിന്നുള്ള സമയം ഞാൻ അവർക്ക് മുന്നിൽ പെടാതെ നോക്കാൻ ശ്രമിച്ചെങ്കിലും, കഴിക്കാൻ ഇരുന്നപ്പോളും ന്നെ ശ്രദ്ധിക്കുന്ന അമ്മയെ ഞാൻ കണ്ടിരുന്നു.
ഊണ് കഴിഞ്ഞു എല്ലാരും ഓരോന്ന് പറഞ്ഞിരിക്കുമ്പോളാണ്, അമ്മ ചക്ക പുഴുക്ക് കൊണ്ട് വരുന്നത് അതും കഴിച്ച് ഞാൻ നേരെ മുറിയിൽ കയറി ഒന്ന് കുളിച്ചു ആകെ ഒരു അസ്വസ്തത, അത് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഏകദേശം അഞ്ചര ആയിരുന്നു.. ല്ലാം കഴിഞ്ഞ് സിറ്റ് ഔട്ടിൽ അവർക്കൊപ്പം ഇരിക്കാൻ തുടങ്ങുമ്പോൾ എവിടെയോ പോകാനായി അമ്മ ഇറങ്ങി വന്നത്. അത് നോക്കി മീനാക്ഷി അമ്മ ഇതെവിടെ പോവാ ന്ന് ചോദിച്ചതിന്,
"" ഞനൊന്ന് അമ്പലത്തിൽ വരെ.. സിദ്ധു മോനെ മോന് ബുദ്ധിമുട്ടവിലെങ്കിൽ ന്നെയാ അമ്പലത്തിൽ ഒന്ന് വിട്ടേ... ""
എല്ലാരും കേൾക്കേ അത് പറഞ്ഞതും ഞാൻ രണ്ടാമത് ഒന്ന് ചിന്തിക്കാതെ നേരെ സമ്മതം മൂളി അകത്തേക്ക് പൊയ്, കൊണ്ട് വന്ന ബാഗിൽ ഒരു സ്വർണ്ണക്കര
💬 Comments
View all comments