0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 727

ഇത്..

"" ഏയ്‌.. മ്യൂസിക് ടീച്ചർ.. എന്തൊക്കെയുണ്ട്..?? ""

പെട്ടന്ന് ഓർമ്മ വന്നപ്പോലെ ഞനൊന്ന് പരിചയം പുതുക്കി,

"" ഏയ്യ്.. സുഖയിട്ട് പോണുന്ന് വേണേൽ പറയാം.. അല്ല ന്താ ഇവിടെ..?? ""

അവളും തിരിച്ചു അതെ പടി മറുപടി നൽകി, ഞനൊന്ന് ചുറ്റും നോക്കി,

"" ഇവിടൊ..?? ഞാരകിലോ പഞ്ചസാര വാങ്ങാൻ.. ന്തേ...?? ""

ഞാൻ കടുപ്പിച്ചത് പറഞ്ഞതും, അന്ന് അമ്പലത്തിൽ വെച്ച് കണ്ട് പരിസരം മറന്നത് പോലെ അവള് ചിരിക്കാൻ തുടങ്ങി,

"" സൈലെൻസ്..... ""

മുന്നിലെ റിസെപ്ക്ഷൻ പിള്ളാരിൽ ഒരാള് ഡെസ്കിൽ കൊട്ടി പറഞ്ഞതും, ഞാൻ ന്ത്‌ ചെയ്യാനാ ന്ന് കണ്ണാൽ പറഞ്ഞു അവിടെ ഇരുന്ന്..

"" അയ്യോ..

തന്റെ..ഹ്യൂമറിന് കുറവൊന്നുലല്ലേ.. ""

അവള് വയറിൽ കൈ വെച്ചു കൊണ്ടത് പറഞ്ഞപ്പോ ഞനൊന്ന് ഇരുത്തി നോക്കി, ഇനി നമ്മക്കിട്ട് വെച്ചതാണോ.. അല്ലേലും ഈ കോമഡി ക്ക് ഇക്കാലത് ആരേലുമൊക്കെ ചിരിക്കോ... അത് പറഞ്ഞു കഴിഞ്ഞാണ് അത് പറഞ്ഞല്ലോ ന്നുള്ള റെഗ്രേറ്റ് നിക്കുണ്ടായത് തന്നെ..

"" സ്റ്റെഫിടെ കൂടെ ആരാ ഉള്ളെ.. ""

അകത്തു നിന്ന് ഒരു സിസ്റ്റർ വിളിച്ചതും, ഞാൻ ഒന്ന് കൈ പൊക്കി കാട്ടി അകത്തേക്ക് നടന്നു,

അവളുടെ അടുത്ത് ചെന്ന് അവളേം കൂട്ടി ഡോക്ടർക്ക് മുന്നിൽ ഇരിക്കുമ്പോൾ,

"" സീ....സ്റ്റെഫിക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.. എല്ലാം വളരെ നോർമൽ തന്നെയാണ്.. ന്നിരുന്നാലും ഇടക്കൊക്കെയൊരു വാക്ക്ന് പോകുന്നത് നന്നായിരിക്കും..

ന്താ സ്റ്റെഫി നടക്കാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ..?? ""

ഡോക്ടറുടെ വാക്കിന് അവളില്ലെന്ന് പറഞ്ഞു തലയനകിയതും, അയാൾ ഒന്ന് ചിരിച്ചു അവളോട് വെളിയിലേക്ക് നിന്നോളാൻ പറഞ്ഞു, ന്നെ ഒന്ന് നോക്കി അവൾ പുറത്തേക്ക് പൊയ്,

"" സീ മിസ്റ്റർ സിദ്ധാർഥ്...... "" അയാൾ ന്റെ പേരൊന്ന് ഓർത്തെടുക്കുന്നത് പോലെ പുരികം ചുളിച്ചു,

"" ന്താ ഡോക്ടർ...

ന്തെങ്കിലും പ്രശ്നമുണ്ടോ..?? ""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ഡോക്ടറെന്തിനാ നിന്നെ ഒറ്റക്ക് വിളിപ്പിച്ചേ.. ന്തേലും പ്രശ്നമുണ്ടോ..?? ""

ഡോക്ടറുടെ ക്യാബിൻ വീട്ടിറങ്ങിയ ന്നെ കണ്ടതുമവൾ, പതിയെ എഴുനേറ്റു,

"" ഏയ്യ്... നിനക്ക് കഴിക്കാനുള്ള ഫുഡിന്റെ ലിസ്റ്റ് പറയാനാ പുള്ളിയെന്നെ

💬 Comments

View all comments