0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 726

ദേഷ്യമവൾ കാണിക്കുന്നേടെങ്കിലും ഒരു കുണുങ്ങി ചിരി അതിൽ ഒളിഞ്ഞു കിടപ്പുണ്ട്.

"" നിന്റച്ഛൻ...!! മിണ്ടാണ്ട് നടക്കണുണ്ടോ നീ..""

അതിന് ന്റെ കയ്യിലൊരു കടിയും തന്നവൾ ഞാനുമായി അകത്തേക്ക് കയറി.

അവളെ മുറിയിലിരുത്തി കാലൊന്ന് കഴുകി തിരിച്ചു വരുമ്പോളും പെണ്ണ് മാങ്ങയും കടിച്ചോണ്ട് ഇരിപ്പാണ്..

"" അശ്ശേരി.. ഇതും കഴിച്ചിരിച്ചിങ്ങനിരിക്കാനാണോ ചേച്ചിടുദ്ദേശം..?? ഉറങ്ങുവൊന്നും വേണ്ടേ..!! ""

ഫ്ലാസ്ക്കിൽ കരുതിയ വെള്ളം ടേബിളിലേക്ക് വെച്ച ഞാൻ കണ്ടത് തച്ചിന് മാങ്ങ കേറ്റുന്ന ന്റെ സഹധർമ്മിണിയെ..

"" ഒറക്കം വരണില്ല വാവേ..

വാ.. വന്നിവിടിരി.. ന്നിട്ട് നമ്മക്കെന്തെകിലുമൊക്കെ പറഞ്ഞിരിക്കാം..""

അവളാ ബെഡിലേക്ക് കയ്യടിച്ചു കാണിച്ചു, ഞാൻ ഒന്ന് ചിരിച്ചു അവൾക്ക് നേരെ നടന്നു,

"" എല്ലാം പറയാം സമായൊണ്ടല്ലോ.....

യിപ്പോ ന്റെ കൊച്ച് കിടക്ക്,.. നാളെ ചെക്കപ്പിന് പോണ്ടതാ... ""

ഞാനവളെ പിടിച്ചവിടെ കിടത്തി, ഒന്ന് നീരസം കാണിച്ചവൾ കാല് താളത്തിലാട്ടി,

"" നല്ല മര്യാദക്ക് ഞാൻ പറഞ്ഞല്ലേ നിന്നോട് അങ്ങോട്ടൊന്നും പോവണ്ടാന്ന്.. ഇപ്പൊ കണ്ടാ കാലില് നീര് കേറിയത്....ഇങ്ങോണ്ടാ...""

ആ കാല് പിടിച്ചു നോക്കി ഞാൻ ശബ്ദം കടുപ്പിക്കുമ്പോൾ ആ കാലെന്റെ കയ്യിൽ നിന്നും തട്ടി മാറ്റിച്ചു.

"" നിക്കാരുടേം സഹയൊന്നും ആവശ്യയില്ല.. മാറങ്ങട്... ""

"" അയ്യോ... അത് പിന്നെനിക്ക് അറിഞ്ഞുടെ ന്റെ കൊച്ചിന് ആരുടേം സഹായമാവശ്യമില്ലെന്ന്..

ഇതിപ്പിന്റെയോരു സമാധാനത്തിന് വേണ്ടിട്ടല്ലേ.. അതോണ്ട് ന്റെ കോച്ചിങ് വാ..""

ഞാനാ കാലോന്നുഴിഞ്ഞു കൊടുത്തവളുടെ ഒപ്പം ഇരുന്നു.. ഇടക്കൊന്ന് കോട്ടുവായ ഇട്ട് അവളാ കട്ടിലിലേക്ക് ചാഞ്ഞു,

പിറ്റേന്ന് അവളെങ്കൊണ്ട് നേരെ ഹോസ്പിറ്റലിലേക്കാണ് വിട്ടത്, അവളെ ചെക്കപ്പിന് കേറ്റുമ്പോ ഞാൻ പുറത്ത് അവള്ടെ ബാഗും കുടിക്കാൻ ഉള്ള വെള്ളവുമൊക്കെയായി കാത്തിരിപ്പായിരുന്നു.

മടുപ്പൊന്നും തോന്നില്ല.. മുന്നിലെ റിസെപ്ക്ഷനിൽ നിൽക്കുന്ന രണ്ട് പെൺകുട്ടികൾ കാരണം മടുപ്പ് ന്താണ് ന്ന് കൂടി ഞാനറിഞ്ഞില്ല.

അങ്ങനെ അവരെയും. അവരെന്നെയും മത്സരിച്ചു നോക്കുമ്പോളാണ് നിക്ക് പിന്നിലെ ചെയറിൽ നിന്നൊരു കൈ ന്റെ തോളിലേക്ക് വീണത്..

""നോട്ടങ്കണ്ടിട്ട് രണ്ടിനേം ഇന്നന്നെ വീട്ടി കൊണ്ടോവും ന്ന് തോന്നുന്നല്ലോ..""

ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി, തൂക്കിയല്ലോ നാഥാ...

ആ മുഖം കണ്ട് ഞനൊന്ന് ആലോചിച്ചു..

💬 Comments

View all comments