0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 725

വീട്ടിപൂവാം.. ""

പാതത്തോളം വളർന്നു നിൽക്കുന്ന ചെടികളെ ചവിട്ടി മെതിച്ചവൾ ദൂരെ മാവിന്റടുത് നിന്നെന്നെ നോക്കി കിതച്ചുകൊണ്ടോന്ന് മന്ദഹസിച്ചു..

രണ്ട് പറയാൻ പുറകെ ഓടിയ ന്റെ വായിലെ വെള്ളം വരെ വറ്റിച്ചു കളഞ്ഞുള്ള പെണ്ണിന്റെ ആ നിൽപ്പ്.. ചെറു വിയർപ്പിനാൽ പൊടിഞ്ഞ നനവും, കണ്ണിലെ പ്രകാശവും കണ്ട് ഞാൻ അവളിലേക്ക് ചുണ്ടടുപ്പിക്കുമ്പോ, ഞാൻ അത്രെയും വിവർഷനായിരുന്നു.. ന്നാൽ കവിളിൽ ചെറുതായ് ഒരു തല്ല് വീണതും ഞാൻ കണ്ണ് തുറന്ന് ഒന്ന് നോക്കി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

""വെറുതെ എണ്ണമെടുത്ത് നിക്കാതെ, ദോ... ആ വലുതൊക്കെ ഇങ്ങട് പൊട്ടിച്ചിടെന്റെ ജന്തു..""

മുഖത്തേക്ക് തെന്നി വീണ നിലാവെളിച്ചത്തിൽ തിളങ്ങിയ ആ മുഖം നോക്കി ഞാൻ മാങ്ങകൾ ഒന്ന് രണ്ടെണ്ണം പൊട്ടിച്ചു ശ്രദ്ധയോടെ താഴെക്കിട്ടു. പതിയെ താഴെയിറങ്ങുമ്പോൾ സാമാന്യം നല്ലൊരു കൂട്ടം ആളുകളെ കൊണ്ടാണ് ഞാൻ താഴെ ഇറങ്ങിയത്.. നീറ്...

ദേഹത്തു നിന്നതിനേം തട്ടി മാറ്റി അവൾക്ക് നേരെ തിരിയുമ്പോ

ഇന്നേരം അതിലൊരു മാങ്ങയുമായി പെണ്ണ് മല്പിടുത്തതിലായിരുന്നു..

""പല്ല് പുളിക്കുന്നൊന്നുമില്ലേ പെണ്ണെ നിനക്ക്..??""

അവളുടെ ആ കഴിപ്പ് കണ്ട് ന്റെ പല്ല് വരെ പുളിച്ചു പൊയ്..

ന്നാൽ മറുപടി പറയാതെ, മാങ്ങയിൽ നിന്നും കടിച്ചെടുത്തൊരു ഭാഗം വായിൽ നിന്നെടുത്ത് ന്റെ വായിലേക്ക് വെച്ച് തന്നപ്പോ മനസിലായി നുമ്പേ പല്ലിൽ കിട്ടിയ പുളിയൊന്നുമൊരു പുളിയല്ലെന്ന്.. ഹൌ മ്....

അടർത്തിയ മാങ്ങ തേക്കിലയിൽ പൊതിഞ്ഞു ഞാൻ അവളുമായി വീട്ടിലേക്ക് നടന്നു.

"" എന്റെ കർത്താവെ.. ഒരുപാട് നന്ദിണ്ട് ഈ ജന്തുനെ വേറെ ആർക്കും കൊടുക്കാണ്ട് നിക്ക് തന്നെ തന്നെന്.. ""

ന്റെ തോളിലൂടെ കൈയിട്ടു മറു കൈ മാങ്ങക്ക് പൂർണ്ണമായും വിട്ട് കൊടുത്ത് നടക്കുന്നവൾ ഇടക്കൊന്നു മുകളിലേക്ക് നോക്കി,

"" ന്നാലും ന്റെ കർത്താവെ.. ഒരാൾക്ക് നല്ലത് ചെയ്ത് മറ്റൊരാൾക്ക്‌ ഒരപകടം വരുത്തി വച്ചത് ശെരിയായില്ല.. ഇതോരുമാതിരി മറ്റേ പണിയായി പോയി.. ""

അവള് പറഞ്ഞു നിർത്തിയതും ശ്രദ്ധയോടെ അവളെ താങ്ങി മുന്നോട്ട് നടന്ന ഞാനും ഒട്ടും ശ്രദ്ധ വിടാതെ ചോദ്യം തിരിച്ചിട്ടതും അവളെന്റെ പുറത്ത് ആഞ്ഞോരിടി..

"" ആരാടാ അപകടം... ഏഹ്. ആരാന്ന്... എടാ പറയെടാ....""

ചെറു

💬 Comments

View all comments