0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 724

തിരക്കിയതും അവളെന്റെ കയ്യിലേക്ക് കൈ ബലമായി പിടിച്ചു ആ ബെഡിൽ നിന്നെണ്ണിറ്റു. അവളേം ബാത്‌റൂമിലാക്കി ഞാൻ പുറത്ത് നിന്നു. അവൾക്ക് പടി കയറാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോ കിടപ്പ് താഴെയാക്കി, അവിടെ ബാത്രൂം ഇല്ല പുറത്ത് പോകണം..

"" നമ്മടെ തൊടില് മാങ്ങ ഉണ്ടാവോ കൊച്ചേ യിപ്പോ... ""

വെളിയിൽ ഇറങ്ങിയവളുടെ പാന്റ് അല്പം മുകളിലേക്ക് പൊക്കി ആ കാലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന ന്റെ ടീ ഷർട്ടിൽ അമർത്തി പിടിച്ചവൾ ബാലൻസ് തെറ്റാതെ നിൽക്കുന്നുണ്ട്.. ആ കൂട്ടത്തിൽ ആണ് ചോദ്യം.

"" അവിടെവിടെലുമൊക്കെ കാണും.. ന്തേ??? ""

താല്പര്യമില്ലാതെ ഒന്ന് മൂളി, ദൈവമേ അരുതാത്ത ചിന്തകളൊന്നും അവളുടെ മനസ്സിൽ വിതക്കരുതേ ന്ന് ഉള്ള് കൊണ്ട് പ്രാർത്ഥിച്ചു ഞാൻ.

"" ന്നാ നമ്മക്കൊന്ന് പൊയ് നോക്കിയാലോ...?? ""

അവളുടനെ ആകാംഷ നിറഞ്ഞ കണ്ണുകൾ ന്നിലേക്ക് നീട്ടി. പക്ഷെ ഞാനത് കണ്ടില്ലെന്ന് നടിച്ചു.

"" ഹാ പറഞ്ഞത് കേട്ടില്ലേ നീ...""

അവളുടെ വാക്കിന് ചെവികൊടുക്കാതെ തിരിഞ്ഞു നടന്ന ന്നെ അവൾ തടഞ്ഞു,

"" നിനക്ക് മാങ്ങ കഴിക്കാൻ അത്രേം കൊതിയണെങ്കിൽ പുറത്തുന്ന് വല്ലോം വാങ്ങി തരാം ഞാൻ.. അല്ലാണ്ടിപ്പോ ഈ രാത്രി നിന്നെങ്കോണ്ടവിടെ വരെ പോവാൻ നിക്ക് തലക്ക് ഓളമൊന്നുമില്ല..കേട്ടല്ലോ...!

അതോണ്ട് മര്യാദക്ക്....

ടി... ടി സ്റ്റെഫി... ""

പറഞ്ഞു തീരുന്നതിന് മുൻപേ അവൾ തൊടിയിലേക്കുള്ള ഇടവഴിയിലേക്ക് ചായിപ്പിലെ മഞ്ഞ വെളിച്ചത്തിന്റെ സഹായത്തോടെ അല്പം വേഗത്തിൽ നടന്നു..

"" എടി ഓടല്ലെന്ന്... എടി പെണ്ണെ നിക്കാൻ... നിക്കാന നിന്നോട് പറഞ്ഞെ... ""

അവളുടെ പുറകെ വേഗന്ന് കയ്യിൽ ഉണ്ടായിരുന്ന കപ്പും താഴെയിട്ട് ഞാൻ അലച്ചുകൊണ്ട് ഓടി.,ഓടുന്നത് അവളാണെങ്കിലും ചങ്കിടിക്കുന്നത് ന്റെ നെഞ്ചിലാ...

"" നീ പോടാ.. നിനക്ക് പേടിയാണേൽ നീ പൊക്കോ ഞാനിന്നാ മാങ്ങോണ്ടേ വരൂ.. ""

വയറും താങ്ങി ചെറു വേഗത്തിൽ നടക്കുന്നവളെ ഞാൻ വിളിച്ചിട്ട് എവിടെ കേൾക്കാൻ.. നടത്തത്തിനൊപ്പം ന്നെ കളിപ്പിക്കുന്നതിനുള്ള അർത്തുള്ള ചിരി നിക്ക് മുന്നിൽ നിന്ന് കേൾകാം..

"" എടി ഈ സമയത്ത് ഇങ്ങനെ പുറത്തൊന്നും ഇറങ്ങാൻ പാടില്ലെന്ന്.. അതോണ്ടെന്റെ പൊന്ന് മോളല്ലേ വാ.. നമ്മക്

💬 Comments

View all comments