Chapter Title : നിശാഗന്ധി 9 [വേടൻ]
എത്തി ന്നെയൊന്ന് നോക്കാ പോലും ചെയ്യാതെ അവളകത് കേറിപ്പോയി.. ഇത് നല്ല കൂത്ത്.. ഞാനാ പോക്കും നോക്കി നിന്നൊരുനിമിഷം,
"" അവളെന്തിനാടാ കേറിച്ചുങ്കൊണ്ടകത്തേറി പോയെ.. നി അവളെ വല്ലോം പറഞ്ഞോ..?? ""
വണ്ടിയുടെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന വല്യമ്മ കാര്യം തിരക്കിയപ്പോ നിക്കറിയാൻ പാടില്ലെന്ന് പറഞ്ഞു അവളുടെ സാധനങ്ങളും, വാങ്ങിയ ഫ്രൂട്സ്സുമായി ഞാൻ അകത്തേക്ക് കയറി,
"" അല്ല ഡോക്ടറെന്ത് പറഞ്ഞു.. ""
"" ഏയ് അവൾക്ക് കുഴപ്പമൊന്നുമില്ല.
ല്ലാം നോർമലാണ്,
പിന്നെ കുറച്ച് വ്യായാമമൊക്കെ ചെയ്യുന്നത് നല്ലതാ ന്ന് പറഞ്ഞു.. വേറൊന്നുമില്ല.. ""
""മ്മ്.. നീയെന്തായാലും മേലേക്ക് ചെല്ല്..""
ന്റെ കയ്യിലെ കവറും വാങ്ങി വല്യമ്മ അകത്തേക്ക് കയറി പൊയ്.
ഞാൻ അധികം മുഖം കൊടുക്കാതെ മുറിയിലേക്ക് പൊയ്, അവിടെ ചെന്നപ്പോ കട്ടിലിൽ കിടക്കുന്നവളേം നോക്കി ഞാൻ പതിയെ സാധനങ്ങളെല്ലാം അവിടെ വെച്ച് ഞാൻ അവൾക്കരികിലേക്ക് ചെന്നു.
"" ന്റെ പൊന്ന് സ്റ്റെഫി നി ചുമ്മാ ഓരോന്നൊക്കെ ആലോചിച്ച് വെറ്തെ പ്രശ്നം വലുതാക്കല്ലേ... നിയത് വിട്ടേ... ""
ഞാൻ അവൾക്കൊപ്പം ആ കട്ടിലിലേക്ക് പതിയെ കിടന്നു, പതിയെ അവളുടെ ദേഹത്തേക്ക് കൈ എടുത്ത് വെച്ചതും അവളാ കൈ എടുത്ത് മാറ്റി.
"" ന്താടി നിന്റെ പ്രശ്നം..?? ""
"" ഒന്നുല്ല... ഒന്ന് പോയ് തരോ.. മനുഷ്യന് മനസമാധാനായിട്ടൊന്ന് കിടക്കണം... ""
"" അങ്ങനെയിപ്പോ നിന്റെ സമാധാനം കളയുന്ന ന്ത് മറ്റേതാ ഇവിടുണ്ടായേ..?? അതുടെ പറഞ്ഞിട്ട് നീ എവിടാന്ന് വെച്ചാ പൊക്കോ.... ""
ന്റെ ശബ്ദവും ഉയർന്നു.,
"" കണ്ടവളുമ്മാരോടൊക്കെ സൃങ്കരിച്ചു നടക്കുന്നവന്മ്മാരോടൊന്നും നിക്കത് പറയണ്ട കാര്യമില്ല...മാറി നിക്കങ്ങട്, നിക്കൊന്ന് കുളിക്കണം.. ""
അവളെന്നെ ഒരു വെറുപ്പോടെ നോക്കി മുന്നിലെ ടവൽ കയ്യിലെടുത്ത് തിരിഞ്ഞതും ഞാനവളെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി,
"" എടി... വായിൽ തോന്നുന്നതെന്തും വിളിച്ച് പറയാമെന്നാവരുത്, മര്യാദക്ക്.. മര്യാദക്ക് സംസാരിക്ക്... ""
ഞനവൾക്ക് നേരെ വിരൽ ചൂണ്ടി, ഇവളെന്തൊക്കെയാ ഈ വിളിച്ചു പറയണേ ദൈവമേ...
"" ന്തേ അവളെ പറഞ്ഞപ്പോ നൊന്തോ..??
അതെങ്ങനെ ഏതേലും ഒരുത്തി വന്ന സ്വന്തം ഭാര്യ വേറെ വല്ലോരുടേം
💬 Comments
View all comments