Chapter Title : നിശാഗന്ധി 9 [വേടൻ]
കൂടെ.... ""
പറഞ്ഞു തീർക്കാൻ വിട്ടില്ല, അന്ന് ആദ്യമായി ന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു, അത്രേം നിവർത്തി കെട്ട് പോയിരുന്നു ഞാൻ.,
അടിയുടെ ആഗതത്തിൽ ഒന്ന് വേച്ചു പോയവളെ നോക്കി നിന്നതേ ഉള്ളു ഞാൻ. ഒരെണ്ണം കൂടെ പൊട്ടിക്കണം ന്നുണ്ടായിരുന്നു അപ്പോളാണ് അവളുടെ വയറിലേക്ക് ന്റെ നോട്ടം പോയത്,
ങ്കിലും അവളുടെ വാക്കാണ് ന്നെ തളർത്തിയത്, ഇവൾക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞു, ന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു പൊങ്ങി,
"" പറഞ്ഞു.. പറഞ്ഞു ന്ത് തന്തയില്ലായ്മയും പറയാമെന്നവരുത്...കേട്രി,.. പന്ന... ""
അടികൊണ്ട കവിളും പൊത്തി നിറഞ്ഞു വീഴുന്ന കണ്ണീരിനാൽ അവളെന്നെ നോക്കി നിന്നു,
ആ കണ്ണുകൾ ശക്തിയോടെ നിറഞ്ഞൊഴുകി,
"" ഇനിം ന്റെ കൈകൊണ്ട് കിട്ടണ്ടങ്കിൽ, എങ്ങോട്ടേലും ഇറങ്ങി പൊടി... ""
ഡോറിന് നേരെ വിരൽ ചൂണ്ടി ഞാനത് പറയുമ്പോൾ, നിറഞ്ഞ കണ്ണിരുമായി അവൾ സാരി തലപ്പും കടിച്ചു പിടിച്ചു താഴേക്ക് നടന്നു,
കുറച്ച് കഴിഞ്ഞു വല്യമ്മ കയറി വന്ന് കുറെ കാര്യം തിരക്കിയെങ്കിലും അറിയില്ലെന്ന് പറഞ്ഞു ഞാനാ കതകടച്ചു,.
ബെഡിലേക്ക് ഒന്ന് കിടന്നു,
അവള് പറഞ്ഞ കാര്യവും, ഉള്ളിൽ അവളെ തല്ലിയത്തിനുള്ള കുറ്റബോധവും പേറി ഞാൻ അല്പനേരം അവിടെ ചുരുണ്ട് കൂടി,
"" അവളെവിടെ...?? "" മനസ്സൊന്ന് തണുത്തു ന്ന് തോന്നിയതും ഞാൻ താഴെക്കിറങ്ങി, താഴെ ടീവിയിൽ ന്തോ കണ്ടിരുന്ന വല്യമ്മ ന്നെയൊന്ന് നോക്കി വീണ്ടും മറുപടി ഇല്ലതെ ടീവിയിൽ ശ്രദ്ധകൊടുത്തു,
"" വല്യമ്മേ... നിങ്ങളോടാ ഞാൻ ചോദിച്ചേ അവളെന്തിയെന്ന്... ""
"" അവളവളുടെ വീട്ടി പൊയ്..ഇവിടുന്നാരും തിരക്കി ചെല്ലേണ്ടെന്നും പറഞ്ഞു.. ""
ചോദിച്ചതിനുള്ള മറുപടി കിട്ടിയതും, ഞനൊന്ന് നിശബ്ദനായി, പിന്നെ
"" അഹ്.. പോയത്... പോയത് നന്നായി... ""
ഞാൻ തിരിച്ച പടികൾ കയറാൻ തുടങ്ങുമ്പോൾ, അവരെന്നെ പുറകിന്ന് വിളിച്ചു,
"" നന്നായിന്നോ...??
നീയൊന്നവിടെ നിന്നെ..!!
ന്തിനാടാ നിയവളെ തല്ലിയെ... ഏഹ്..?? ""
വല്യമ്മ അവിടുന്ന് നേരെ ന്റെ നേർക്ക് ചാടി,
ഞാൻ പുറത്ത് അധികം ടെൻഷൻ കാണിച്ചില്ല ങ്കിലും ഉള്ള് കിടന്ന് പുകയുകയായിരുന്നു,
"" ഒന്നുമില്ലാതെ ഒരാളെ ആരും തള്ളില്ലലോ..!
കാരണം ഉണ്ട്
💬 Comments
View all comments