Chapter Title : നിശാഗന്ധി 9 [വേടൻ]
അത് കൊണ്ട് തന്നെയാ തല്ലിയെ.."
"" ദേ ചെക്കാ... പെണ്ണിനെ തല്ലിട്ട് നീ നിന്ന് വീരവാക്യം വിളമ്പല്ലേ.. കിട്ടും നിനക്കെന്റേന്ന്... ""
"" വല്യമ്മക്കിപ്പോ ന്താ വേണ്ടേ... "" സഹികെട്ട് ഞാൻ താഴെക്കിറങ്ങി,
"" നിക്കിപ്പോ ന്റെ കൊച്ചിനെ കാണണം..
നീപോയവളെ വിളിച്ചോണ്ട് വരണം... ""
"" പിന്നെ ന്റെ പട്ടി പോവും... പോയവര് വേണേൽ തനിയെ വരും.. ഇല്ലേ കാണേണ്ടവർക്ക് അവിടെ പൊയ് കാണാം.. അല്ലാണ്ട് ഞാൻ വിളിച്ചിട്ട് ആരും വരുന്ന് കരുതണ്ട.... ""
അത്രേം പറഞ്ഞു ഞാൻ നേരെ മുകളിലേക്ക് കയറി, താഴെന്ന് ന്തൊക്കെയോ പറയുണ്ടായിരുന്നു, ഞാൻ ഗൗനിക്കാൻ പോയില്ല..
പക്ഷെ കുറച്ചു കഴിഞ്ഞതും നിക്ക് ഇരിക്കപ്പൊറുതി ഇല്ലാതെ ഞാൻ മുറിക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു, ഈ ഒരവസ്ഥയിൽ അവളെ തല്ലിയതിൽ നിക്ക് ന്നോട് തന്നെ വെറുപ്പ് തോന്നി, പറഞ്ഞു മനസിലാക്കായിരുന്നു, വെറുതെ തല്ലണ്ടിയിരുന്നില്ല. ആദ്യായിട്ടാണ് അവളെ ഞാൻ വേദനിപ്പിക്കുന്നത്.. ഇന്നോളം ഒരു വാക്കുകൊണ്ട് പോലും ഞാൻ നോവിച്ചിട്ടില്ലവളെ,,
ഞാൻ ഫോണെടുത്തവളെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു, അതുടെ ആയതും നിക്ക് പിന്നെ സ്വസ്ത്ഥതയില്ലാണ്ടായി, ദൈവമേ അവള് വീടെത്തി കാണോ..?? ഇനി ഒറ്റക്ക് എവിടേലും നിക്കായിരിക്കോ..
ഞാൻ സോഫിയെ വിളിച്ചു അവളുടെ ഫോണും സ്വിച്ച് ഓഫ്.. ഇതുങ്ങളൊക്കെ എവിടെ പൊയ് കിടക്കണോ...
ഞാൻ താഴേക്കുള്ള പടികൾ വേഗത്തിൽ ഇറങ്ങി, ചെല്ലുമ്പോ വല്യമ്മ അതെ ഇരുപ്പ്,
"" നിയിതേങ്ങോട്ടാ..?? "" ന്നെ കണ്ടതും വല്യമ്മ അവിടുന്ന് പതിയെ എണ്ണിറ്റു.
"" ഞനൊന്ന് പുറത്തേക്ക്...!!""
അതും പറഞ്ഞു ഞാൻ ബാക്കി പടികളുടി വേഗന്ന് ഇറങ്ങി, പതിയെ ഒന്ന് നിന്ന് അല്പം പ്രായസ്സപ്പെട്ടാണെങ്കിലും ഞാൻ വല്യമ്മയോടത് ചോദിച്ചു.
"" അവളെങ്ങനാ പോയെ...?? വീടെത്തിന്ന് വല്ലോം പറഞ്ഞോ?? ""
"" ന്തിനാ...ഇനി പുറകെ പോയ് തല്ലാനാണോ നിനക്ക്..?? ഏഹ്..?? എടാ ഭാര്യേ തല്ലുന്നതൊന്നും അത്രേ വല്യ കാര്യൊന്നുമല്ല... അതും വയറ്റിൽ ഉള്ളൊരു പെണ്ണിനെ... ""
അവരുടെ ശബ്ദം കടുത്തു, അതുടെ ആയതും ന്റെ ഉള്ള ധൈര്യവും പൊയ് ന്ന് വേണം പറയാൻ.
"" ന്റെ വല്യമ്മേ തല്ലിപ്പോയി, ന്തൊക്കെയോ കേട്ടപ്പോ
💬 Comments
View all comments