0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 734

അറിയാണ്ട് പറ്റിപോയതാ.. ഒന്ന് ഷമിക്ക്.. ന്നിട്ട് ന്റെ ഒരു സമാധാനതിനെലും ഒന്ന് പറ.. എങ്ങനാ പോയെ അവള്..?? ""

ന്റെ അവസ്ഥ ന്റെ വാക്കിൽ നിറഞ്ഞതുകൊണ്ടാവണം അവരൊന്ന് അയഞ്ഞു,

"" നീ പേടിക്കൊന്നും വേണ്ട വല്യച്ഛനാ പോയിരിക്കണെ കൊണ്ടാക്കാൻ.. പിന്നെ വരുമ്പോ നിനക്ക് ന്തായാലും സുഖയിരിക്കും... ""

അവസാനത്തെ ഡയലോഗിൽ ഉള്ളൊന്ന് പേടിച്ചെങ്കിലും അവൾ ഒറ്റക്കല്ല പോയത് ന്ന് അറിഞ്ഞപ്പോ ഒരു ആശ്വാസം..

"" ഞനെന്നാ അവിടേം വരെയൊന്ന് പോയിട്ട് വരാം.. കേട്ടോ..!""

ഞനത് പറഞ്ഞതും അവര് കൈ നെറ്റിക്ക് മീതെ മടക്കി പുറത്തേക്ക് നോക്കി, അവിടെന്താ ന്ന് നോക്കി ഞാനും അങ്ങോട്ടേക്ക് നോക്കി കാര്യം തിരക്കിയതും,,

"" അല്ല... നിന്റെ പട്ടി മുന്നേ പോകുന്നുണ്ടോ ന്ന് നോക്കായിരുന്നു ഞാൻ.. ""

അതെനിക്കിട്ട് ഒന്ന് വെച്ചതാണല്ലോ...

പിന്നെ ന്റെ പെണ്ണുമ്പുള്ളയല്ലേ പോയെ അപ്പോ നിക്ക് ഒരു നാണോം മാനോം ഇല്ലാണ്ട് അങ്ങോട്ടേക്ക് പോവാം. മനസിനെ പറഞ്ഞു പഠിപ്പിച്ചു നേരെ വെളിയിലേക്ക് ഇറങ്ങി,

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

വീടെത്തുമ്പോ ഏഴിനോട് അടുത്തിരുന്നു,

"" നിന്റെ ഫോണെന്തിയെടി...?? "" വണ്ടി മുറ്റത്തേക്ക് നിർത്തുമ്പോ അമ്മയും സോഫിയയും വെളിയിൽ ഇരിപ്പുണ്ടായിരുന്നു,

ന്നാൽ അത്രേം ദേഷ്യത്തിൽ ചെന്നവളോട് ചോദിച്ച ചോദ്യത്തിൽ അവളൊന്ന് പതറി,

"" അത്... അ...തെ ട്ടാ

ചേച്ചി... ചേച്ചിടെലാ.. ""

ഒന്ന് വിറച്ചവൾ അമ്മയെയും ന്നെയും നോക്കി വിക്കി വിക്കി മറുപടി തന്നു.

"" ന്നിട്ട് നിന്റെ ചേച്ചിയെവിടെ...??"" ന്റെ അടുത്ത ചോദ്യം..

"" അകത്തുണ്ട്.."" ഞാൻ വിളിക്കാൻ പറഞ്ഞതും അവളകത്തേക്ക് കയറി,

"" ന്താടാ പ്രശ്നം..?? എന്തിനാ അവള് കരഞ്ഞോണ്ടിറങ്ങി വന്നേ.. ഏഹ്..?? ""

"" അതൊന്നുല്ല... ചെറിയൊരു വഴക്ക്... " "

"" നീ തല്ലിയോ അവളെ...? "" അതിൽ ഞാനൊന്ന് പതറി.. ഉവ്വെന്ന് മൂളിയതും അവിടുന്നും ഒരു മൂളൽ,

ന്തെങ്കിലും കാരണം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല ന്ന് നന്നായറിയാം..

"" അവള് കഴിച്ചായിരുന്നോ..?? "" ഞാൻ ചോദിച്ചതിന്

"" ഇന്നേരം വരെ ഒരു വകയാ പെണ്ണ് തൊട്ടിട്ടില്ല.. വന്നപ്പോ മുതല് കേറി കിടക്കണതാ... വിളിക്കുമ്പോ തല തിന്നാൻ വരുവല്ലേ

💬 Comments

View all comments