Chapter Title : നിശാഗന്ധി 9 [വേടൻ]
ഞനാ കാലിൽ വീണപേക്ഷിച്ചു, ഒരു പതുങ്ങി ചിരി മുകളിൽ നിന്ന് കേട്ടപ്പോ ഞനൊന്ന് മുഖം ഉയർത്തിയതും അവളുടനെ മുഖം വെട്ടിച്ചു,
ഞാപതിയെ ആ കാല് വിട്ടേണ്ണിറ്റു, അവൾക്കൊപ്പം ഇരുന്ന് ആ തോളിൽ ഒന്ന് കൈ വെച്ചതും ആ തോളൊന്ന് അനക്കി അവൾ കെറുവ് കാണിച്ചു,
"" ഇങ്ങനെയൊന്നും കാണിക്കല്ലെടി ന്നോട്.. ഇപ്പൊ തന്നെ ചങ്ക് പൊട്ടിയാ നിക്കണെ ഞാൻ...
പറഞ്ഞല്ലോ അറിയാണ്ട് പറ്റിപ്പോയതാ..ന്തൊക്കെയോ വാവിട്ട് പറയേം ചെയ്തു.... ന്റെ തെറ്റാ ന്നോട് ഒന്ന് ക്ഷമിച്ചുന്ന് പറ മോളെ നീ... ""
ഞനാ കട്ടിലിനോരം തലക്ക് കയ്യും കൊടുത്തിരുന്ന് പൊയ്.. അവളെ തല്ലിയതിനുള്ള വേദന ഉള്ളിൽ കിടന്ന് വല്ലാണ്ട് കൊളുത്തി വലിക്കുന്നുണ്ട്, പോരാത്തതിന് ഇങ്ങനെ ഒരവസ്ഥയിൽ തന്നെ ഞനങ്ങനെ ചെയ്തല്ലോ ന്നുള്ള അപകർഷതയും.
"" പോട്ടെ സാരയില്ല... ഞാനും അപ്പോളത്തെ ദേഷ്യത്തിൽ ന്തൊക്കെയോ വിളിച്ചു പറഞോണ്ടല്ലേ... അത് വിട്... ""
അവളെന്റെ തോളിൽ കൈ വെച്ചെന്നെ സമാധാനിപ്പിച്ചു. ഞാനാ തോളിലേക്ക് മുഖം ചേർത്തു വെച്ചോന്ന് വിതുമ്പി,
"" ഓരോന്നൊക്കെ കേട്ടപ്പോ.. പിടിച്ച്... പിടിച്ചു നിക്കാൻ പറ്റില്ല..
തല്ലണ... തല്ലണോന്ന് ഓർത്ത് ചെയ്തതല്ലെടാ.. പറ്റിപ്പോയി.. ന്നോട്.. ന്നോട് ദേഷ്യോണ്ടോ നിനക്ക്...?? ""
അവളെന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു, നെറ്റിയിൽ ചുണ്ട് ചേർത്തു..
"" വേറാരുമല്ലലോ... ന്റെ കെട്ടിയോനല്ലേ ന്നെ തല്ലിയെ.. നിക്ക് ഒരു ദേഷ്യോയില്ല... ദേ ഇങ്ങട് നോക്കിയേ.. വെറുതെ ഒന്നും ഓർത്ത് മനസ്സ് ചീത്തയക്കണ്ട...""
കുറച്ചു നേരം ഞാനൊന്നും മിണ്ടില്ല അവളും, അവളുടെ വാത്സല്യചൂടിൽ ഇഴുകി ഞാനും, ന്നെ ശ്രദ്ധിച്ചവളും അങ്ങനെയിരുന്നു,
"" ഇങ്ങനെ ഇരുന്നാ മതിയോ...?? ദേ...നിക്ക് നല്ലപോലെ വിശക്കണ്ണ്ട്, ന്തേലും കഴിക്കാൻ താടാ ഭർത്താവെ... ""
അവളെന്റെ താടിയിൽ പിടിച്ചു വട്ടം കറക്കിയൊന്ന് ചിരിച്ചു, ഞാനിന്നിലെറെ പ്രിയപ്പെട്ടൊരു ചിരി, ന്റെ പ്രാണന്റെ ചിരി..
അവളുമായി മുറിക്ക് വെളിയിലേക്ക് ഇറങ്ങുമ്പോൾ, അമ്മയും സോഫിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു, അവിടുന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിയവളെ കണ്ട് അമ്മയും സോഫിയും താടിക്ക് കയ്യ് കൊടുത്ത് നോക്കി നിന്നു,
"" ഓഹ് ന്താ രണ്ടിന്റേം സ്നേഹം... പോയപോലെ ആണോന്ന് നോക്കിയേമ്മേ രണ്ടും.. ""
💬 Comments
View all comments