Chapter Title : നിശാഗന്ധി 9 [വേടൻ]
കൈ കൊണ്ടാ കതക്ക് അടയാതെ മുറുക്കെ പിടിച്ചു,
അതോടൊപ്പം പകുതി തുറന്ന് കിടന്ന കതകിനുള്ളിലേക്ക് കയറുകയും ചെയ്തു, കയറുന്നതിന് മുന്നേ അമ്മയോട്,
"" അമ്മാ..ചില അടിയും ബഹളൊക്കെ കേട്ടെന്ന് വരും ഒന്നും കാര്യാക്കിയെടുക്കണ്ട...അപ്പൊ ശെരി... ""
അത്രേം പറഞ്ഞു ഞാൻ അകത്തേക്ക് കയറി, അകത്ത് കയറി ഡോർ കുറ്റി ഇട്ടതും അവൾ മുഖം വെട്ടിച്ചു കട്ടിലിൽ ചെന്ന് കിടന്നു,
അവളെയൊന്ന് നോക്കി പതിയെ ഞാനും ആ കട്ടിലിനോട് ചേർന്നിരുന്നു.
"" ന്നെ തൊട്ട് പോവരുത്... ""
ആ കയ്യിൽ ഒന്ന് തൊടാൻ നോക്കവേ അവളെന്റെ കൈ തട്ടി എറിഞ്ഞു.
"" ഓഹ് പിന്നെ.. "" അതിനെ ഒന്ന് പുച്ഛിച്ചു ഞാൻ വീണ്ടും ആ തോളിലേക്ക് മുഖം അടുപ്പിച്ചതും
"" ന്റെ മേത്തു തൊട്ടാ ഉറപ്പായിട്ടും ഞാനടിക്കും..""
അവളുടെ ഭീഷണിയെ ഒരു ചിരിയോടെ പുച്ഛിച്ചു ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചതും കിട്ടി, പറഞ്ഞ പോലെ തന്നെ കരണം പുകച്ചൊന്ന് കിട്ടി,
"" ന്താടി നിനക്ക്...?? "" അടി കിട്ടിയ കവിളും പൊത്തിപ്പിടിച്ചു ഞാനവളെ കണ്ണ് മിഴിച്ചു നോക്കി,
ഉടനെ അവളെന്നെ ആ കട്ടിലിൽ നിന്ന് കൈകൊണ്ട് പതിയെ ഉന്തി ഉന്തി പുറത്താക്കാൻ പ്രായസ്സപ്പെട്ടു.
"" പോ... പൊക്കോ... ന്റടുത്തുന്ന് പോ...
കാണണ്ട നിക്ക് ആരേം... ""
കൈ കൊണ്ട് പറ്റാത്തത് കൊണ്ട് വയറിൽ കൈ ചേർത്ത് കാലുകൊണ്ടും പതിയെ ചവിട്ടാൻ തുടങ്ങിയതും ഞാൻ അവിടുന്ന് പതിയെ എണ്ണിറ്റ്, ഇനി ഒരുപാട് സ്‌ട്രെയിൻ കൊടുപ്പിക്കണ്ട ന്നോർത്തു,
അവിടുന്ന് എണ്ണിറ്റ ന്നെയവൾ ഒരു നിമിഷം നോക്കി,
"" നിക്കൊരു തെറ്റ് പറ്റിപോയെന്റെ സ്റ്റെഫി... നീയൊന്ന് ഷെമിക്ക്... ഇനി ഞാൻ അങ്ങനെ ഒന്നും ചെയൂല... സത്യം... ""
ഞാനാ വെറും നിലത്ത് മുട്ട് കുത്തി ഇരുന്നവളോട് അപേക്ഷിച്ചു, ന്നിട്ടും മുഖം കാണാതെ മറഞ്ഞു നിന്നവളെ കണ്ടു, ഒന്ന് ചുറ്റും നോക്കി ഞാനാ കാല് രണ്ടും പിടിച്ചു,
"" സത്യായിട്ടും ഞാനിനി തല്ലുല... ഉറപ്പ്..!!
നീയെന്തേലും ഒന്ന് പറയെന്റെ സ്റ്റെഫി... മിണ്ടാണ്ട് മാത്രം ഇരിക്കല്ലെടി, നിക്ക് സഹിക്കൂല്ലത്.... സത്യയിട്ടും ചത്തൊന്നൊല്ലൊക്കെ തോന്നാ നിക്ക്.. ""
💬 Comments
View all comments