Chapter Title : നിശാഗന്ധി 9 [വേടൻ]
ടീവി കണ്ട് ഇരിക്കുമ്പോളാണ് അമ്മയുടെ ആക്രോഷം അടുക്കളപ്പുറത്തുന്ന് കേക്കണത്... ഉടനെ മിന്നൽ മുരളി കണക്കെ ന്തോ ഒന്ന് ഹാളിലൂടെ പറന്നു പൊയ്... ന്താത്...??
ഓഹ് ഇവിടുത്തെ രണ്ടാമത്തെ സന്ധാനമാ...
"" നീയെന്തോന്നാടി രാവിലെ ചായയിലിട്ട് കുടിച്ചേ റബ്ബറും പാലോ... തെറിക്കണ്.. ""
തോളും തലയും നിറച്ചും തുണിയുമായി വരുന്നവളോട് ഞാൻ ഒന്ന് അടക്കി ചോദിച്ചു,
"" ആഹ്ഹ് അതെ ന്തേ കുറച്ച് വേണാ..!!""
അതിഷ്ടപ്പെടാതെ തലയിലും തോളിലും കരുതിയ തുണി മുഴുവനവൾ ന്റെ മേലേക്കിട്ട്,
ഒരു കുഞ്ഞ് സുനാമി വന്ന് പോയപോലെ ഞാനാ ലൂപ്പിൽ ഒന്ന് പെട്ട്, തലക്ക് മേലെ വീണ തുണി കുടഞ്ഞു മാറ്റി ഞാൻ ശ്വാസം ആഞ്ഞെടുത്തു, അത്രക്ക് കഷ്ടപ്പാട് ഉണ്ടായിരുന്നേ അതാ...
"" കൊല്ലാൻ... കൊല്ലാൻ നോക്കുന്നോടി... ""
ശ്വാസമോന്ന് നേരെ വീണതും ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി, പക്ഷെ മറുപടി പറയാതെ ന്റെ കയ്യിലുള്ള റിമോട്ടും വാങ്ങി അവളെനിക്കൊപ്പം ആ സോഫയിലേക്കിരുന്നു,
പിന്നെ അധികം വെല്ലുവിളിക്ക് പോകാതെ ഞാനും അവൾക്കൊപ്പം ടീവിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു,
"" സിദ്ധു ഒന്നിങ് വരോ..... "" കുറച്ച് കഴിഞ്ഞ് അവളുടെ വിളി മുറിയിൽ നിന്നും വന്നതും ഞാൻ പതിയെ അവിടുന്ന് എണ്ണിറ്റു
"" അഹ്... ദോ വരണ്.. "
പോകുന്ന പോക്കിൽ ഒരു ചവിട്ട് കൊടുക്കാനും ഞാൻ മറന്നില്ല.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" നീയിതെവിടെ പോവാ...?? ""
അകത്തേക്ക് കയറി ഞാൻ കാണുന്നത്, പാതി ഉടുത്ത സാരിയുടെ മുന്താണിയും കടിച്ചുപിടിച്ചു നിൽക്കുന്നവളെയാണ്.
"" ഞനാ ശരാധേച്ചിടെ വീട് വരെ.. അവിടുത്തെ മൂത്ത കൊച്ചിന്റെ കല്യാണ നാളെ... നമ്മളെ ഇവിടെ വന്ന് വിളിച്ചതാണെ.. അപ്പോ അത്രേടം വരെ പോയില്ലേ മോശല്ലേ...""
കടിച്ചു പിടിച്ച മുന്താണിയുടെതുമ്പ് നിക്ക് നേരെ നീട്ടി അവളെന്നോട് കാര്യം പറഞ്ഞവസാനിപ്പിച്ചു.
"" അതിന് നീ പോണോന്നുണ്ടോ..?? അമ്മയോ സോഫിയോ പോയ പോരെ.. ""
ഞാനെന്റെ വ്യാകുല അവളെ അറിയിക്കാതെ പറഞ്ഞെങ്കിലും അവൾക്കത് മനസിലായി,
"" അഹ്.. ന്തോന്നാ ചെക്കാ..
വന്ന് വിളിച്ചിട്ട് പോയില്ലേ മോശല്ലേ.. മാത്രല്ല അമ്മേം പിന്നെ അവളും വരണ്ട് കൂടെ....""
പിന്നെ ഞാനൊന്നും
💬 Comments
View all comments