Chapter Title : നിശാഗന്ധി 9 [വേടൻ]
പറഞ്ഞില്ല.. ഞാനാ ഞൊറി മേടഞ്ഞിടിച്ചു, പതിയെ പ്ലേറ്റ് നേരെ പിടിച്ചു സേഫ്റ്റി പിൻ കുത്തി സെറ്റാക്കി,
"" അഹ് പിന്നെ പൊയ് റെഡിയായി വാ.. നമ്മക്ക് അവിടേം വരെയൊന്ന് പോവാം... ""
മുന്താണി കിട്ടിയതും അവളൊന്ന് ചെരിഞ്ഞു മൊത്തത്തിൽ നോക്കി,
"" ന്തിന്.. ഞാനെങ്ങുമില്ല നിങ്ങളെല്ലാം കൂടങ്ങ് പോയാ മതി.. വേണേ ഞാങ്കോണ്ടാക്കി തരാം.. ""
"" അങ്ങനെയെങ്കി അങ്ങനെ.. ഇപ്പൊ പോയൊന്ന് റെഡിയാവ് ചെക്കാ...'"
അവളെന്നെ പുറകിന്ന് തള്ളി, ഒന്ന് വീഴാൻ പോയ ഞാൻ അവളെ ചേർത്ത് നിന്നു. ഞനൊരു ബ്ലാക്ക് ഷർട്ടും ഒരു കൈലിയും ഉടുത്തു,
"" മുഖത്ത് പാടുണ്ടല്ലോ പെണ്ണെ.. ""
ഞനത് പറഞ്ഞതും അവളുടനെ വെട്ടിതിരിഞ്ഞു കണ്ണാടിയിലേക്ക് നോക്കി, മുഖം മുഴുവൻ ഒന്ന് പരീക്ഷിച്ചു,
"" ഭാര്യേ തല്ലുന്ന ഭർത്താക്കമാരുണ്ടയാ ഇങ്ങനെ ഒക്കെ ഉണ്ടാവും.. ആഹ് ന്റെ വിധി... "" അവളൊന്ന് ആഞ്ഞു ശ്വാസമെടുത്തു, അതിന് ഞനാ ഇടുപ്പിലെ കൊഴുപ്പിലേക്ക് ന്റെ വിരലുകൾ ചേർത്തൊന്ന് പതിയെ പിച്ചി, അതിന് ഒന്ന് എരിവ് വലിച്ചവൾ ന്റെ കയ്യിൽ തല്ലി.
അവരെ അവിടാക്കി തിരിച്ചു വരാൻ നിന്ന ന്നെ അവരെല്ലാം കൂടെ അകത്തേക്ക് വിളിച്ചോണ്ട് പൊയ്,
"" നിങ്ങള് പോയ പോരെ... നിക്ക് ഇവിടെയാരേം അറിയത്തില്ല... ""
അകത്തെ ലൈറ്റും പരുപാടിയും കണ്ടതും ഞനൊന്ന് പരുങ്ങി,
"" അതൊന്നും സാരയില്ല ഏട്ടാ.. ഏട്ടൻ വാ ഞനെല്ലാരേം പരിചയപ്പെടുത്തി തരാം.. ""
അത് പറഞ്ഞതും സോഫി ന്റെ കയ്യിൽ പിടിച്ചു വലിച്ചു,
അകത്തേക്ക് കയറിയതും കൂടെ ഉള്ള പെണ്ണുങ്ങളെ ഒന്നും കാണാൻ കൂടി കിട്ടില്ല.. പരിജയപ്പെടുത്തി തരാന്ന് പറഞ്ഞു വിളിച്ചോണ്ട് പോയവളെയാണ് ആദ്യം കാണാണ്ടായത്.
ഞാൻ അവിടെ ആളൊഴിഞ്ഞ ഒരു കസേരയിലേക്കിരുന്നു, വാട്സ്ആപ്പും നോക്കി വെറുതെ ഇരിക്കുമ്പോളാണ് സോഫി ഒരുക്കൂട്ടം പെൺപടകളേം വിളിച്ചോണ്ട് എന്റടുത്തേക്ക് വരുന്നേ...
"" ദേ ഇതാണ് ഞനെപ്പോളും പറയാറുള്ള ന്റേട്ടൻ..""
കൂടെ വന്ന നാലഞ്ചു പെൺപിള്ളേരെ കാണിക്കെ അവളെന്റെ തോളിലേക്ക് കയ്യിട്ട് ചേർത്ത് പിടിച്ചു, ഞാൻ എല്ലാരേം നോക്കിയൊന്ന് ചിരിച്ചു.
"" ഏട്ടാ ഇതാണ് ന്റെ ഫ്രണ്ട്‌സ്.. ഇത് ഗോപിക.. ഇത് നൂർജി,ദീപ,
💬 Comments
View all comments