Chapter Title : നിശാഗന്ധി 9 [വേടൻ]
ഇതൊള്ളൂ... പക്ഷെ ആ ശബ്ദം നല്ല പരിജയം...
"" ഗിരീഷേട്ടാ.. ഗിരീഷേട്ടനിപ്പോ പോ... നല്ലൊരു ദിവസായിട്ട് വെറുതെ
അലമ്പുണ്ടാക്കാതെ...""
ആ ശബ്ദത്തിന് പുറമെ ന്റെ സഹധർമ്മിയുടെ ശബ്ദം കാതിലേക്ക് വീണതും ഞാൻ അകത്തേക്ക് നോക്കി,
"" നീയെതാടി കൂത്ത## ന്റെ വീട്ടിലെ കാര്യത്തിലിടപെടാൻ.. ഏഹ്.. '"
"" ഗിരീഷേ.....!! നിർത്തിക്കോ നീ...ന്തും വിളിച്ചു..""
ആരുടെയോ വാക്കുകൾ മുഴുവിക്കാൻ സമ്മതിക്കാതെ ഗിരീഷ്, അടുത്തുള്ള ഡിനിംഗ് ടേബിളിൽ തലയടിച്ചു നിലത്തേക്ക് വീണു..
എല്ലാരും കണ്ണ് മിഴിച്ചു ന്നെ നോക്കുമ്പോൾ കലി തീരാതെ ഞാൻ നിലത്ത് തലയും പൊത്തി കിടക്കുന്നവനെ തന്നെ നോക്കി നിൽക്കായിരുന്നു,
അത് കണ്ട് കലങ്ങി നിന്ന കണ്ണുകളുമായി അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു.
"" വാ.. മതി... വന്നേ ഞാനല്ലേ പറയണേ... ""
നിറഞ്ഞ മിഴികൾ തോരാതെ അവളെന്നെ വട്ടം പിടിച്ചു,
"" അടുത്ത തവണ ന്റെ പെണ്ണിന്റെ നേരെ നിന്റെ നാവ് പൊങ്ങിയ... നായിന്റെ മോനെ ആ നാവ് ഞാനരിയും...കേട്ട്രാ...""
അമ്മയും കൂടെ വന്നെന്നേ വട്ടം പിടിച്ചു വെളിയിലേക്ക് വലിച്ചു, ഞാൻ അവരെ എല്ലാം ഒന്ന് നോക്കി അവർക്കൊപ്പം വെളിയിലേക്ക് ഇറങ്ങി ഏതോ ഒരു സ്ത്രീ ഓടിച്ചെന്നയാളെ പിടിക്കുന്നത് കണ്ടാണ് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്,
"" ടാ......'"
അലർച്ചക്കൊപ്പം അവൻ ന്റെ നേർക്ക് ന്തോ ഒന്ന് എറിഞ്ഞെങ്കിലും അത് ചെന്ന് പതിച്ചത്, സ്റ്റെഫിടെ തലക്ക് പിറകിൽ ആയിരുന്നു,
ഒന്ന് അലറി അവൾ തല പൊത്തി, ആരൊക്കെയോ ന്തൊക്കെയോ അവനെ പറയുന്നുണ്ടായിരുന്നു ങ്കിലും അവൻ വീണ്ടും ന്തോ എറിയാൻ കൈ പൊക്കി പക്ഷെ ആരോ അവന്റെ കയ്യിൽ പിടിച്ചു, ഞാൻ പെടുന്നനെ അവളെ ചേർത്ത് പിടിച്ചു നോക്കി പൊത്തി പിടിച്ച ന്റെ കയ്യിൽ ചോര..
അവളെ അമ്മേ ഏൽപ്പിച്ചു ഞാൻ നേരെ കൈലിയും മടക്കി കുത്തി അവന്റെ നേർക്ക് ഓടി,
ന്റെ സഹല കണ്ട്രോളും പോയിരുന്നു, കൂടി നിന്ന ആളുകളെ ല്ലാം തള്ളി മാറ്റി ഞാൻ അവന്റെ ഒപ്പം എത്തുന്നതിന് മുന്നേ ഏതോ സ്ത്രീ ന്നെ പിന്തിരിപ്പിക്കാൻ നോക്കി,
ന്നാൽ ആരൊക്കെയോ ചേർന്ന് പിടിച്ചു വച്ചവന്റെ നേർക്ക് ഞാൻ
💬 Comments
View all comments