0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 743

നടന്നടുത്തിരുന്നു, ചെന്നതേ ന്നെ ചവിട്ടാൻ കാല് പൊക്കിയവന്റെ കാല് കൈകൊണ്ട് തട്ടി മാറ്റി, കോളറിൽ പിടിച്ച് മിറ്റത്തേക് എറിയുകയായിരുന്നു ഞാൻ..

"" ചേട്ടാ ഒന്നും ചെയ്യല്ലേ... ചേട്ടാ... ""

ആ സ്ത്രീ വീണ്ടും കരഞ്ഞുകൊണ്ട് ന്നോട് യാചിച്ചു. കൂടെ വേറെ ആരൊക്കെയോ ന്നോട് ന്തെല്ലാമോ പറയുന്നുണ്ടായിരുന്നു, കേട്ടതായി പോലും നടിച്ചില്ല.

ഒന്ന് കറങ്ങി വീണവൻ എണ്ണിക്കുന്നതിന് മുന്നേ ഞാൻ അവനെ പിടിച്ചെണ്ണിപ്പിച്ചു കരണം പുകച്ചൊന്ന് കൊടുത്തു, രണ്ടെണ്ണം കൂടെ അധികം കൊടുത്തപ്പോളേക്കും അവനെകദേശം വീഴാറായി,, അടുത്ത് ചെടികൾക്കിടയിൽ കിടന്നൊരു മടലിന്റെ കമ്പെടുത് അവന് നേരെ ചെല്ലുമ്പോളും ആ സ്ത്രീ കരഞ്ഞു കൊണ്ട് ന്നോട് അപേക്ഷിക്കുണ്ടായിരുന്നു.. അടിക്കാൻ കൈ പൊക്കിയ ഞാൻ

"" സിദ്ധു... മോള്... "" ആ വിളിയിൽ അതും അവിടെ കളഞ്ഞു അവൾടെടുത്തേക്ക് ഓടുകയിരുന്നു...

"" അമ്മേ ന്റെ കൊച്ച്... ""

അമ്മയുടെ മടിയിൽ ചോരയിൽ കുളിച്ചു കിടന്നവളുടെ മുഖം വാരിയെടുത്തു ഞാൻ അമ്മേനെ നോക്കി, അവരും കരച്ചിലോടെ നില്കുന്നത് കണ്ടു ഞാൻ അവളെ കോരിയെടുത്തു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

സസ്നേഹം

വേടൻ ❤️❤️

💬 Comments

View all comments