0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 1.5K

പറഞ്ഞതും അവളകത്തേക്ക് കയറി,

"" ന്താടാ പ്രശ്നം..?? എന്തിനാ അവള് കരഞ്ഞോണ്ടിറങ്ങി വന്നേ.. ഏഹ്..?? ""

"" അതൊന്നുല്ല... ചെറിയൊരു വഴക്ക്... " "

"" നീ തല്ലിയോ അവളെ...? "" അതിൽ ഞാനൊന്ന് പതറി.. ഉവ്വെന്ന് മൂളിയതും അവിടുന്നും ഒരു മൂളൽ,

ന്തെങ്കിലും കാരണം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല ന്ന് നന്നായറിയാം..

"" അവള് കഴിച്ചായിരുന്നോ..?? "" ഞാൻ ചോദിച്ചതിന്

"" ഇന്നേരം വരെ ഒരു വകയാ പെണ്ണ് തൊട്ടിട്ടില്ല.. വന്നപ്പോ മുതല് കേറി കിടക്കണതാ... വിളിക്കുമ്പോ തല തിന്നാൻ വരുവല്ലേ പിന്നെങ്ങനാ വിളിക്കാ... ""

അമ്മ ഒന്ന് പല്ല് കടിച്ചു,

"" അവള്ടെ പ്രശ്നമൊക്കെ ഞനിപ്പോ തീർത്തു തരാം.. ""

അതും പറഞ്ഞു ഞാൻ അകത്തേക്ക് നോക്കി,

ന്നാൽ സോഫിയ മാത്രമാണ് ഇറങ്ങി വന്നത്, കാര്യം തിരക്കിയതും,

"" ചേച്ചിക്ക് ആരേം കാണേണ്ടന്ന്...?? അങ്ങനെ ചേച്ചിയെ അന്വേഷിച്ചു വരാനും മാത്രം ആരൂല്ലെന്ന് പറയാനും പറഞ്ഞു.. ""

ഓഹ് അപ്പോ സംഭവം ക്രിട്ടിക്കലാണ്,

"" അവൾക്കല്ലേ കാണേണ്ടതായിട്ടുള്ളു.. പക്ഷെ നിക്ക് കാണണം... ""

അതും പറഞ്ഞു ചെരുപ്പും ഊരി ഞാൻ അകത്തേക്ക് കയറി, കതക് കുറ്റി ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട് എത്ര വിളിച്ചിട്ടും അനക്കം ഇല്ലായിരുന്നു,

അവസാനം പുറത്ത് നിന്ന അമ്മയെ സഹതാപത്തോടെ നോക്കി ഞാൻ, അതറിഞ്ഞവണം ഒന്ന് ഇരുത്തി നോക്കി അമ്മ അടുത്തേക്ക് വന്നത്,

"' ദേ ടി... ഒന്നും മിണ്ടാതെ അവമ്പോയ്... നീയൊന്നിറങ്ങി വന്നേ പറയട്ടെ...""

രണ്ട് കൊട്ട് കതകിൽ കൊടുത്ത് അമ്മ അകത്തേക്ക് ശ്രദ്ധ കൊടുത്തു,

"" ആഹ്ഹ് പോണോരൊക്കെ പോക്കൊട്ടെ...

💬 Comments

View all comments