0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 1.5K

മതിയോ...?? ദേ...നിക്ക് നല്ലപോലെ വിശക്കണ്ണ്ട്, ന്തേലും കഴിക്കാൻ താടാ ഭർത്താവെ... ""

അവളെന്റെ താടിയിൽ പിടിച്ചു വട്ടം കറക്കിയൊന്ന് ചിരിച്ചു, ഞാനിന്നിലെറെ പ്രിയപ്പെട്ടൊരു ചിരി, ന്റെ പ്രാണന്റെ ചിരി..

അവളുമായി മുറിക്ക് വെളിയിലേക്ക് ഇറങ്ങുമ്പോൾ, അമ്മയും സോഫിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു, അവിടുന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിയവളെ കണ്ട് അമ്മയും സോഫിയും താടിക്ക് കയ്യ് കൊടുത്ത് നോക്കി നിന്നു,

"" ഓഹ് ന്താ രണ്ടിന്റേം സ്നേഹം... പോയപോലെ ആണോന്ന് നോക്കിയേമ്മേ രണ്ടും.. ""

ഞങ്ങളുടെ വരവ് കണ്ട് കളിയാക്കിയവൾ ചിരിച്ചതും, പൊടി ന്ന് ദൂരെ നിന്നെ ന്റെ കൊച്ചവളെ പേടിപ്പിച്ചു,

"" അമ്മേ ചോറെടുക്കോ.. വിശക്കാണ്ണ്ട്...'"

ഒരു ചിരിയോടെ അമ്മേ ഒന്ന് നോക്കുമ്പോൾ തലയനക്കി അവർ അകത്തേക്ക് കയറി, ഒപ്പം ഞങ്ങളാ നിറം മങ്ങി തുടങ്ങിയ ആ പഴയ സോഫയിലേക്കിരുന്നു.

"" രണ്ട് പ്ലേറ്റിൽ ആക്കണ്ട ഒന്നെടുത്താ മതി.. ഞങ്ങള് ഒന്നിച്ചു കഴിച്ചോളാം... ""

അമ്മ പോയ പുറകെ സ്റ്റെഫി അകത്തേക്ക് നീട്ടി വിളിച്ചു,

"" ഇവിടെ കെട്ടിക്കാറായ ഒരു പെങ്കൊച്ചുള്ളതാ.. അപ്പോ സ്നേഹപ്രകടനമൊക്കെ ഒരു മയത്തില് വേണേ... അപേക്ഷയാണ്... ""

അവളുടെ ശബ്ദം വീണതെ സോഫി വീണ്ടും തുടങ്ങി..

"" അയ്യാ കെട്ടിക്കാറായ ഒരു ചളുക്ക്... എണ്ണിച്ചു മുറിപ്പോയി വല്ലോം പഠിക്കെടി... ""

ഒറ്റ ആട്ടിലൂടെ രംഗം ശാന്തമാക്കി അവളാ വേദി ഒഴിഞ്ഞു തന്നു,

പിന്നെ അമ്മ കൊണ്ട് തന്ന ചോറും കറിയും കൂട്ടി ഞാനവളെ ഊട്ടി, നല്ല വിശപ്പുണ്ടായിരുന്നു പാവത്തിന്..

"" ഇത്രേം വിശപ്പുണ്ടായിരുന്നേൽ നിനക്ക് കഴിച്ചുടായിരുന്നോ പെണ്ണെ.. ""

അവസാന വറ്റും ന്നിൽ നിന്നും വായിലാക്കി

💬 Comments

View all comments