Chapter Title : നിശാഗന്ധി 9 [വേടൻ]
അവൾ ന്നെ നോക്കിയതും ഞനൊന്നാ മുഖത്തേക്ക് നോക്കി ചോദിച്ചു.
"" ഹ്മ്മ്..ഹ്ഹ്.. അതെന്റെ ഇമേജിനെ ബാധിക്കും... ഇതെനിക്ക് അറിയായിരുന്നു കാണാണ്ടാവുമ്പോ ന്നെ തേടി വരുന്ന്... അതല്ലേ ഞാവെയിറ്റെയ്തെ..""
അവളെന്റെ കവിളിൽ ചുണ്ട് ചേർത്തു,
"" ഇഹ്ഹ്... ഉളുംബ്ബ് മണക്കണ് പെണ്ണെ... ""
ഉമ്മ കിട്ടിയ കവിൾ ഞാൻ തൂത്ത് ഈർഷ കാണിച്ചതും, ചുണ്ട് പിളർത്തി അവളെന്നെ നോക്കി,
"" സാരയില്ല.. സ്വന്തം ഭാര്യല്ലേ അനുഭവിച്ചോ... തല്ലുമ്പോ ഓർക്കണായിരുന്നു..""
അതും പറഞ്ഞു അമർത്തിയൊരുമ്മ കൂടി തന്നവൾ ഒന്ന് ചിരിച്ചു ഒപ്പം ഞാനും..
"" ഉമ്മ വെച്ച് കഴിഞ്ഞെങ്കിൽ നിക്ക് അങ്ങോട്ട് വരാമോ..?? ""
ഒരു തല മാത്രം പുറത്തേക്കിട്ടവൾ വീണ്ടും വന്നതും, ഒന്ന് ചിരിച്ചവൾ കൈ കാട്ടി അവളെ അടുത്തേക്ക് വിളിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ രണ്ട് ദിവസം അവിടെ നിന്നിട്ട് പോകാന്നുള്ള അവളുടെ വാശിയിൽ ഞാൻ വീണ്ടും അച്ചിവീട്ടിൽ പൊറുതി തുടങ്ങി,
"" ടി...സോഫി.....
മഴ വരണ്ട്, ആ ആയേലേ തുണിയൊന്നെടുത്തകത്തിട്ടെ...""
രാവിലെ ടീവി കണ്ട് ഇരിക്കുമ്പോളാണ് അമ്മയുടെ ആക്രോഷം അടുക്കളപ്പുറത്തുന്ന് കേക്കണത്... ഉടനെ മിന്നൽ മുരളി കണക്കെ ന്തോ ഒന്ന് ഹാളിലൂടെ പറന്നു പൊയ്... ന്താത്...??
ഓഹ് ഇവിടുത്തെ രണ്ടാമത്തെ സന്ധാനമാ...
"" നീയെന്തോന്നാടി രാവിലെ ചായയിലിട്ട് കുടിച്ചേ റബ്ബറും പാലോ... തെറിക്കണ്.. ""
തോളും തലയും നിറച്ചും തുണിയുമായി വരുന്നവളോട് ഞാൻ ഒന്ന് അടക്കി ചോദിച്ചു,
"" ആഹ്ഹ് അതെ ന്തേ കുറച്ച് വേണാ..!!""
അതിഷ്ടപ്പെടാതെ തലയിലും തോളിലും കരുതിയ തുണി മുഴുവനവൾ ന്റെ മേലേക്കിട്ട്,
ഒരു കുഞ്ഞ് സുനാമി വന്ന് പോയപോലെ ഞാനാ ലൂപ്പിൽ
💬 Comments
View all comments