0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 709

"" എവിടായിരുന്നു രണ്ടും... കാണാണ്ടായിട്ട് പത്രത്തിൽ കൊടുക്കാൻ ഇരിക്കയിരുന്നു ഞങ്ങള്.... ""

തിരിച്ചു വീട്ടിൽ എത്തുമ്പോ സിറ്റ് ഔട്ടിൽ ഇരുന്ന മീനാക്ഷി ഒരു തമാശ എന്നപോലെ പറയുന്ന കേട്ടിട്ട് ഞാൻ അവളെ ഒരുമാതിരി നോക്കി... ഇതൊന്നും ഫീൽഡ് ഔട്ട്‌ ആയില്ലേ...

"" നല്ല മുന്തിയിനം കോമഡി.. ഇപ്പോ ഇത്പോലെ ഉള്ള ഐറ്റം ഇറങ്ങാറുണ്ടോ...

അയ്യാ എണ്ണിറ്റ് പൊടി ഊളെ...""

ഞനൊന്ന് ആക്കി വിട്ടതും അവരെല്ലാം അവളേം നോക്കി ചിരിച്ചു, അമ്മ അകത്തേക്ക് പോയപ്പോ ഞാൻ മുണ്ടോന്ന് ഒതുക്കി അവർക്കൊപ്പം അവിടിരുന്നു...

ഇരുന്നതും അവളെന്റെ തോളിലൊരു കടി..

"" പ്രായപൂർത്തി ആയ പെൺപിള്ളേരെ കളിയാക്കുന്നോടാ പന്ന പട്ടി....'"

"" സന്ധ്യ നേരത്താണോ അമ്മു വേണ്ടാത്ത വർത്തമാനം പറയുന്നേ.. ഏഹ്.. ""

അവളുടെ ശബ്ദം കേട്ടതും അടുത്തിരുന്ന അച്ഛൻ അവളെയൊന്ന് നോക്കി, അതിന്

"" പിന്നെ.. ഏഴ് മണി കഴിഞ്ഞാണല്ലോ സന്ധ്യ സമയം...

അക്ഷരോം അറിയത്തില്ല നാക്കും വടിക്കത്തില്ല.. ന്നിട്ട് ഇരുട്ടത്തിരുന്ന് പത്രം വായിക്കാ... ""

അവളവിടെ ഇരുന്നു പിറുപിറുത്തത് കേട്ടാണ് അച്ഛൻ അവിടുന്ന് പതിയെ വലിയുന്നത് കണ്ടത്...

"" ഡി... രചിതേ... കഞ്ഞിയായില്ലെടി.. ""

പുള്ളിയുടെ പോക്കും നോക്കിയിരുന്നു ഞങ്ങളു പിന്നെ ഓരോന്ന് പറഞ്ഞിരിപ്പായി...

"" അത് പോട്ടെ ന്നിട്ട് നീ ബാക്കി പറ സിദ്ധു... ""

ഇടക്കെന്തോ ഓർത്തെടുത്ത പോലെ അപർണ്ണ ന്നെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചതിന്, ഞാനവളെയും ചുറ്റിനും ഒന്ന് നോക്കി,

"" മേളിൽ, ടെറസിൽ പോവാം... ""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" നല്ല നിലാവുണ്ടല്ലേ... "" വിരിച്ചിട്ട പായയിലേക്ക് മീനാക്ഷിക്കൊപ്പം അപർണ്ണ ഇരുന്ന് കൊണ്ട് എല്ലാരേയും നോക്കി അത് പറയുമ്പോ, ഞങ്ങളുടെ കണ്ണുകളും ആ നീല നിലാവിനെ തേടി,

"" അതെ.. അതെ... നല്ല അൽക്കഹോളിക് വെതറ്.. "" ഞാനെന്റെ കൈയൊന്ന് കൂട്ടി തിരുമ്മി,

"" ഓഹ് അങ്ങനെയിപ്പോ വെതറണ്ട... അയ്യാ.. വനങ്ങ് വെതറാൻ വന്നിരിക്കണ്.. ""

ന്റെ ആ നീല നിലാവിൽ വെള്ളം കോരിയൊരിച്ചുകൊണ്ട് മീനാക്ഷി ന്റെ കാലിൽ തല്ലി.. അതിന് അപർണ്ണയൊന്ന് ചിരിച്ചു ന്റെ പക്ഷം പിടിച്ചു.

"" നീയവനെ തല്ലുവൊന്നും വേണ്ട..

💬 Comments

View all comments