0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 710

അവൻ പറഞ്ഞതിലും കാര്യോണ്ട്.. ""

ഒന്ന് ചുറ്റും നോക്കി അപർണ്ണയും കൈകൾ കൂട്ടി തിരുമ്മി.

"" വിട്ടേ... വിട്ടേ.. രണ്ടും അത് വിട്ടേ.. വെറുതെ ന്നെ കുടുംബത്തുന്ന് ചവിട്ടി പുറത്താക്കിക്കരുത്... പ്ലീസ്, ""

പരസ്പരമോന്ന് ചിരിച്ചു ആ അന്തരീക്ഷം മയപ്പെടുത്തുമ്പോ, ന്നിലേക്ക് അന്നത്തെ ആ രാത്രിയാണ് കടന്നു വന്നത്,..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" അവര് പോയോ ചെക്കാ...? ""

വിശാല് ചെന്നന്വഷിച്ചത് പ്രകാരം അവിടെ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അവൻ പറഞ്ഞറിഞ്ഞു, അവിടെ ചെന്നിട്ടുള്ള കാര്യങ്ങൾ അവൻ നോക്കിക്കോളാം ന്നുടെ പറഞ്ഞതും രണ്ടിനേം രണ്ട് ദിവസം കഴിഞ്ഞ് തന്നെ പാക്ക് ആക്കി നാട്ടിലേക്കയച്ചു. അങ്ങനെ അവരെ അയച്ചു തിരിച്ചു വീട്ടിലേക്ക് വരാൻ വണ്ടി എടുക്കുമ്പോളാണ് പെണ്ണെന്നെ വിളിക്കുന്നത്,

( അന്നത്തെ ആ ഒളിച്ചോട്ടം ആർട്ടിഫിക്ഷൽ ആക്കാവേണ്ടി അവൻ കാർ സ്റ്റേഷനിൽ ഇട്ടിട്ട് ട്രെയിൻ കയറിയാണ് ഇങ്ങോട്ട് വന്നത്, ഓരോ സിനിമയൊക്കെ കണ്ടിട്ട് ഒളിച്ചോടാൻ നിന്നോളും മണ്ടൻ.. )

അവനെയും മനസ്സിൽ സ്മരിച്ചു ഞാൻ കാൾ എടുത്തതെ പെണ്ണിന്റെ ആദ്യത്തെ ചോദ്യം അതാണ്.. കാരണം അവരുള്ളപ്പോ ന്നോട് വഴക്കിടാനും, കുറുമ്പ് കാണിക്കാനും, സ്നേഹത്തിൽ ചാലിച്ച ഉമ്മകൾ നിക്ക് നൽകാനും ഒന്നും കഴിയുന്നില്ല.. അതിന്റെ ല്ലാ നീരസവും പെണ്ണിന് നന്നേ ഉണ്ട് താനും..

ഫ്ലാറ്റിൽ എത്തി ഞങ്ങളുടേതായ നിമിഷങ്ങളിൽ അവളെനിക്ക് പലപ്പോഴും ചേച്ചിയാണ്.. ന്നെ ശക്കാരികേം, തല്ലുകേം, സ്നേഹികുകേം ഒക്കെ ചെയ്യുന്ന ന്റെ ചേച്ചിപ്പെണ്ണ്,, പക്ഷെ ന്റെ വിളിയിലെ ശബ്ദത്തിന് മാറ്റം ഉണ്ടായാൽ ഇത് പോലെ പേടി വേറെ ഒന്നുമില്ല അവൾക്...

പുറത്തിറങ്ങിയൽ അവളെനിക് നല്ലൊരു കൂട്ടുകാരിയും ഭാര്യയും ഒക്കെയാണ്, ന്റെ ഓരോ നോട്ടം കൊണ്ട് പോലും അവളെന്നെ പലപ്പോഴും മനസ്സിലാക്കും, അത്രേം അഗാതമായിരുന്നു ഞങ്ങളുടെ പ്രണയം.... അല്ല അങ്ങനെ പറഞ്ഞാ കുറഞ്ഞു പോവും.. അത്രെയും അഗാതമായിരുന്നു ഞങ്ങളിലെ ജീവൻ..!!

ന്തായാലും ഞനവളിലെ വാക്കുകൾക്ക് കാതോർത്തു,

"" ഹ്മ്മ്.. പോയാലോ പെണ്ണെ.. ദേ ഇപ്പോ ബസ് കേറ്റി വിട്ടതെ ഉള്ളു..!

മ്മ്.. ന്തേ ഒറ്റക്കിരുന്ന് മുഷിഞ്ഞോ...? ""

ഞാൻ പിന്നിലെക്ക് നോക്കി കാർ മുന്നോട്ടെക്കെടുത്തു,

"" ഏയ്യ്....കാണാണ്ടിരുന്നപ്പോ ന്തോ പോലെ തോന്നി

💬 Comments

View all comments